Pages

പട്രോളിംഗിനിടെ ഗുണ്ടയുടെ ആക്രമണം; തിരുവനന്തപുരത്ത് എസ്‌ഐയ്ക്ക് കുത്തേറ്റു.

പൂജപ്പുര സ്റ്റേഷനിലെ എസ്‌ഐയ്ക്ക് പട്രോളിംഗിനിടെ കുത്തേറ്റു. ആക്രമണത്തില്‍ എസ്‌ഐ സുധീഷിന്റെ വലതു കൈയ്ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി ഒമ്ബതരയോടെയായിരുന്നു സംഭവം. പൂജപ്പുരയിലെ വിജയമോഹിനി മില്ലിന് സമീപത്തായി ഗുണ്ടയായ ശ്രീജിത്ത് ഉണ്ണി മദ്യപിച്ച്‌ ബഹളം വയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സുധീഷും സംഘവും ശ്രീജിത്ത് ഉണ്ണിയെ വാഹനത്തില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എസ്‌ഐ പിടികൂടിയപ്പോഴാണ് കുത്തേറ്റത്. സുധീഷിന്റെ കൈയില്‍ ആഴത്തിലുളള മുറിവാണ് ഉണ്ടായത്. ആക്രമിച്ചതിനുശേഷം ശ്രീജിത്ത് ഉണ്ണി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായുളള തിരച്ചില്‍ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. എസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീജിത്ത് ഉണ്ണി നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

No comments:

Post a Comment