Pages

അമേരിക്കയിലേക്ക് പോകാൻ ഇനി ചിലവേറും; 'വിസ ഇന്റഗ്രിറ്റി ഫീസ്' പ്രഖ്യാപിച്ച്‌ യു.എസ്

യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ കുടിയേറ്റേതര വിസവിഭാഗങ്ങള്‍ക്കായി പുതിയൊരു ഫീസ് സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്.

'വിസ ഇന്റഗ്രിറ്റി ഫീസ്' എന്ന പേരില്‍ അവതരിപ്പിച്ച ഈ പുതിയ ചാർജ്, വിദ്യാർത്ഥി വിസ, ടൂറിസ്റ്റ് വിസ, ജോലി വിസ തുടങ്ങിയവക്ക് ബാധകമായിരിക്കും. നിലവിലെ വിസ ചാർജുകള്‍ക്ക് പുറമേയാണ് ഈ ഫീസ് അടയ്ക്കേണ്ടതുണ്ടാവുക. യുഎസ് അധികൃതർ നല്‍കിയ വിവരമനുസരിച്ച്‌, രാജ്യത്തേക്ക് നിയമപരമായി പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാനും ഇമ്മിഗ്രേഷൻ സംവിധാനത്തെ ശക്തിപ്പെടുത്താനുമാണ് ഈ നടപടിയെന്ന് പറയുന്നു.

ഈ ഫീസ് വിസ അനുവദിക്കുന്ന ഘട്ടത്തില്‍ നിർബന്ധമായും അടയ്ക്കേണ്ടതാണ്. അപേക്ഷാ പ്രക്രിയയുടെ ഭാഗമായിട്ട് തന്നെ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, ഇനി വിസ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അധിക ധനബാധ്യതയാകും നേരിടേണ്ടി വരിക. ഇതുവരെ ഈ ഫീസിന്റെ കൃത്യമായ തുകയോ, വിവിധ വിസ വിഭാഗങ്ങളിലേക്ക് എത്രയായിരിക്കും ഈ ചാർജ് എന്നതോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കി ഈ നിരക്ക് കാലാനുസൃതമായി ക്രമീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ഫീസ് സംവിധാനം സംബന്ധിച്ച്‌ വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. പലർക്കും ഇത് ഒരു തടസ്സമാകുമ്ബോള്‍, വിസയുടെ ഗുണനിലവാരം ഉറപ്പാക്കാൻ സഹായകരമാകുമെന്ന് മറ്റുള്ളവർ വിലയിരുത്തുന്നു. വിദേശ വിദ്യാർത്ഥികളുടെയും തൊഴില്‍ അന്വേഷകരുടെയും എണ്ണത്തില്‍ കുറവുണ്ടാകുമോ എന്ന ആശങ്കയും ചിലരെ ബാധിച്ചിരിക്കുന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ നിലപാട് വിദേശികളോടുള്ള സമീപനത്തില്‍ വലിയ മാറ്റത്തിന് കാരണമാകുമോ എന്നതും ഇപ്പോള്‍ ചർച്ചാവിഷയമാണ്.

No comments:

Post a Comment