Pages

മാസപ്പടി കേസ്: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് കമ്ബനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മാധ്യമപ്രവര്‍ത്തകനായ എം. ആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി. വീണയും ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

തന്നെയും മകളെയും മോശക്കാരാക്കണമെന്ന് ലക്ഷ്യമിട്ടാണ് ഹര്‍ജിയെന്നാണ് മുഖ്യമന്ത്രി കോടതിയെ അറിയിച്ചത്. തന്‍റെ ബിസിനസില്‍ പിതാവോ ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസോ ഇടപെടാറില്ലന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയും കോടതിയെ അറിയിച്ചിരുന്നു.

No comments:

Post a Comment