Pages

സ്‌കൂള്‍ ശാസ്‌ത്രോത്സവ സംഘാടക സമിതി യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കണം; നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.
 ഓഗസ്റ്റ് 25ന് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരിക്കെയാണ് ഈ നടപടി. ഈ യോഗത്തില്‍ അധ്യക്ഷനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവർ ശക്തമായ നിലപാടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്നാണ് സി.പി.എം. വൃത്തങ്ങള്‍ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം. നവംബർ 7 മുതല്‍ 10 വരെ പാലക്കാട് വെച്ചാണ് ശാസ്ത്രോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

No comments:

Post a Comment