Pages

ചരിത്രത്തില്‍ ആദ്യം; സൗത്ത്-സെന്‍ട്രല്‍ റയില്‍വെയ്‌ക്ക് നേതൃത്വം നല്കാന്‍ വനിതകള്‍, ഏറ്റെടുത്തത് വെല്ലുവിളികള്‍ നിറഞ്ഞ വകുപ്പുകള്‍

സൗത്ത്-സെന്‍ട്രല്‍ റെയില്‍വേയുടെ (SCR) ചരിത്രത്തില്‍ ആദ്യമായി, നിര്‍ണായകമായ പദവികളില്‍ വനിതാ ഉദ്യോഗസ്ഥര്‍.

ഓപ്പറേഷന്‍സ്, കൊമേഴ്സ്യല്‍, ഫിനാന്‍സ്, സെക്യൂരിറ്റി, മെഡിക്കല്‍ എന്നീ വകുപ്പുകളാണ് വനിതകള്‍ നയിക്കുന്നത്. റയില്‍വേയില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ വകുപ്പുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. സുഗമമായ യാത്ര, യാത്രക്കാരുടെ സുരക്ഷ, സാമ്ബത്തിക അച്ചടക്കം, ആരോഗ്യ സേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതില്‍ ഈ വകുപ്പുകളാണ് നിര്‍ണായക പങ്ക് വഹിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് 1991 ബാച്ച്‌ ഓഫീസറായ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ കെ. പത്മജയ്‌ക്കാണ് ട്രെയിന്‍ ഷെഡ്യൂളിങ്, കൃത്യനിഷ്ഠ, ചരക്ക് ഗതാഗതം എന്നിവയുടെ മേല്‍നോട്ടച്ചുമതല. പാസഞ്ചര്‍ സര്‍വീസുകള്‍, ചരക്ക് വരുമാനം, ബിസിനസ് വികസനം എന്നിവ കൈകാര്യം ചെയ്യുന്നത് ഐആര്‍ടിഎസ് 1998 ബാച്ച്‌ ഓഫീസറായ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ ഇതി പാണ്ഡെ ആണ്.

ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സര്‍വീസ് 1993 ബാച്ച്‌ ഓഫീസറായ ഐജി-കം-പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ അരോമ സിങ് ഠാക്കൂര്‍, ഓപ്പറേഷന്‍ യാത്രി സുരക്ഷ, മേരി സഹേലി തുടങ്ങിയ നിരവധി സംരംഭങ്ങളുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ നയിക്കും. ഇന്ത്യന്‍ റെയില്‍വേ ഹെല്‍ത്ത് സര്‍വീസ് 1989 ബാച്ച്‌ ഓഫീസറായ പ്രിന്‍സിപ്പല്‍ ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നിര്‍മ്മല നരസിംഹന്‍, എട്ട് പ്രധാന ആശുപത്രികളുടെയും മേഖലയിലെ 40 ആരോഗ്യ യൂണിറ്റുകളുടെയും ചുമതല വഹിക്കും.

ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസ് 1993 ബാച്ച്‌ ഓഫീസറായ പ്രിന്‍സിപ്പല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ടി. ഹേമ സുനീത, സാമ്ബത്തിക മാനേജ്മെന്റ് കൈകാര്യം ചെയ്യും.

No comments:

Post a Comment