Pages

കഴിഞ്ഞ വർഷത്തെ ബാഗും കുടയുമായി സ്കൂളിലെത്തൂ; നിങ്ങൾക്ക് എ പ്ലസ് സർട്ടിഫിക്കറ്റ് നേടാം

പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസം പുതിയ കുടയും ബാഗും ചെരിപ്പും യൂനിഫോമുമായി സ്കൂളിലേക്ക് പോകുന്നതാണ് മലയാളിയുടെ ശീലം.

എന്നാല്‍, പുനരുപയോഗിക്കാവുന്ന വസ്തുക്കളുമായി ജൂണ്‍ രണ്ടിന് സ്കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് എ പ്ലസ് സാക്ഷ്യപത്രമാണ്.

വിദ്യാർഥികള്‍ക്കിടയില്‍ 'റീയൂസ് ഹീറോസ്, ദ റിയല്‍ ഹീറോസ്' പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ജില്ല ശുചിത്വ മിഷൻ. പ്രകൃതി വിഭവങ്ങളുടെ അമിതോപയോഗം ഭൂമിയുടെ ആയുസ്സ് കുറക്കുമെന്നും സുന്ദരമായ നാട് മാലിന്യ കൂമ്ബാരങ്ങള്‍ കൊണ്ട് നിറയാനിടയാക്കും തുടങ്ങിയ തത്വങ്ങള്‍ ഉയർത്തിപ്പിടിച്ചാണ് ഈ നടപടി.

പുനരുപയോഗം ഭൂമിയുടെ ആയുസ്സ് വർധിപ്പിക്കും, മാലിന്യം കുറക്കും, ഈ നല്ല ശീലം കുടയിലും ബാഗിലും വസ്ത്രങ്ങളിലും പേനയിലും തുടങ്ങണം. സമൂഹത്തിന് മാതൃകയാവുന്ന ഇത്തരം കുട്ടികളെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും മറ്റുള്ളവരെയും ഈ പാതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് കാമ്ബയിന്റെ ലക്ഷ്യം.

പഴയ കുട, ചെരിപ്പ്, വാട്ടർ ബോട്ടില്‍, ചോറ്റുപാത്രം എന്നിവയുമായി പുതിയ അധ്യയന വർഷം വിദ്യാലയങ്ങളിള്‍ എത്തുന്നവർക്ക് 'എ പ്ലസ് സാക്ഷ്യപത്രം'നല്‍കും.

അല്ലാത്തവർക്ക് പുനരുപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന 'ബി പോസിറ്റീവ്' സാക്ഷ്യപത്രവും ലഭ്യമാക്കും. ഓണ്‍ലൈൻ സംവിധാനങ്ങള്‍ വഴിയാണ് സാക്ഷ്യപത്രങ്ങള്‍ ലഭ്യമാക്കുന്നത്. പുനരുപയോഗ വസ്തുക്കളുമായി വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഇതിന്റെ ആകർഷകമായ ഫോട്ടോ സഹിതം ശുചിത്വ മിഷൻ നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 'എ പോസിറ്റീവ്' സാക്ഷ്യപത്രം ലഭിക്കും.

അല്ലാത്തവർ വരും കാലങ്ങളില്‍ ഞാനും ഈ ആശയത്തില്‍ ഭാഗമാകും എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ 'ബി പോസിറ്റീവ്' സാക്ഷ്യപത്രവും ലഭിക്കും. ഏറ്റവും കൂടുതല്‍ കുട്ടികളെ കാമ്ബയിനിന്റെ ഭാഗമാക്കുന്ന അഞ്ച് സ്കൂളുകള്‍ക്കും അഞ്ച് ക്ലാസ് ടീച്ചർമാർക്കും ജില്ലതലത്തില്‍ പ്രത്യേക പുരസ്കാരവും നല്‍കും.

പുനരുപയോഗം സംബന്ധിച്ച്‌ ചെയ്ത കാര്യങ്ങളെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും വിദ്യാർഥികള്‍ ഒരു മിനിറ്റില്‍ കൂടാത്ത വിഡിയോ തയാറാക്കി 89214 46238 വാട്സ്‌ആപ് നമ്ബറിലേക്ക് അയക്കാം. തിരഞ്ഞെടുക്കുന്ന അഞ്ചു കുട്ടികള്‍ക്ക് പുരസ്കാരം നല്‍കും.

No comments:

Post a Comment