Pages

കേരളത്തില്‍ ബലി പെരുന്നാള്‍ അവധിയില്‍ മാറ്റം, നാളെ അവധിയില്ല; പെരുന്നാള്‍ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്തെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.

മാസപ്പിറവി വൈകിയതിനാല്‍ ബലി പെരുന്നാള്‍ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച ആയിരിക്കും.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് ഒമാനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ജൂണ്‍ ആറിനാണ് ഒമാനില്‍ ബലിപെരുന്നാള്‍.വാരാന്ത്യം ഉള്‍പ്പെടെ ഒമാനില്‍ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.

ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് നിസ്വയില്‍ ബലിപെരുന്നാള്‍ നമസ്കാരം നടത്തും. ഒമാനിലെ അല്‍ ദഖിലിയ ഗവർണറേറ്റില്‍ നിസ്വ വിലായത്തിലെ സുല്‍ത്താൻ ഖാബൂസ് പള്ളിയില്‍ ആയിരിക്കും സുല്‍ത്താൻ ഹൈതം ബിൻ താരിക് ഈദ് അല്‍ അദ്‌ഹ പ്രാർത്ഥനകള്‍ നടത്തുന്നതെന്ന് ദിവാൻ ഓഫ് റോയല്‍ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

No comments:

Post a Comment