നാളെ ഏപ്രില്‍ 22-ാം തീയതിയും 23 ബുധനാഴ്ചയും മൃതശരീരം സംസ്കരിക്കുന്ന ദിവസവും ദുഃഖാചരണം നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇന്നേദിവസം രാജ്യത്തിൻ്റെ ത്രിവർണ പതാക താഴ്ത്തി കെട്ടുന്നതാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ന് ഏപ്രില്‍ 21-ാം തീയതി ഈസ്റ്റർ കഴിഞ്ഞിട്ടുള്ള ആദ്യ തിങ്കളാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്യുന്നത്. മരണം സ്ഥിരീകരിച്ച് കഴിഞ്ഞ് നാല് മുതല്‍ ആറാം ദിവസമാകും മാർപാപ്പയുടെ മൃതശരീരം സംസ്കരിക്കുക. യൂറോപ്പ് ഇതരരാജ്യത്ത് നിന്നുള്ള ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം സംസ്കരിച്ചതിന് ശേഷം 18 ദിവസത്തിനുള്ളില്‍ കർദിനാല്‍മരുടെ കോണ്‍ക്ലേവ് കൂടിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്തുക.
No comments
Post a Comment