BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Technology. Show all posts
Showing posts with label Technology. Show all posts

എഐ കരുത്താർജ്ജിച്ചാൽ ഭൂരിഭാഗം തൊഴിലുകളും ഇല്ലാതാവുമെന്ന് ബിൽ ഗേറ്റ്സ്; പക്ഷേ ഈ 3 ജോലികൾ നിലനിൽക്കും..!

മനുഷ്യകുലത്തിന്റെ പരിണാമത്തിന് ലക്ഷക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ഓരോഘട്ടത്തിലും നാം വികസിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ളതും വികസിക്കാൻ നാം ശ്രദ്ധ ചെലുത്തിയിട്ടുമുണ്ട്.

 ഇരുപത്തിയൊന്നാം നൂറ്റാണ്ട് പുരോഗമിക്കവേ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി വലിയ കാൽവെപ്പാണ് പല മേഖലകളിലും നിങ്ങൾക്ക് കാണാൻ കഴിയുക. എന്നാൽ അതിനെ ഭയക്കണോ വേണ്ടയോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

ലോകത്തിലെ വല വമ്പന്മാരും എഐയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ച് വലിയ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. അതിൽ ചാറ്റ്ജിപിടി സഹസ്ഥാപകൻ സാം ആൾട്ട്മാൻ മുതൽ ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഉൾപ്പെടയുള്ളവരുണ്ട്. എന്നാൽ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്‌സ് ഒരുപടി കൂടി കടന്നുകൊണ്ടാണ് എഐയുടെ ഭാവിയെ കുറിച്ച് ഇപ്പോൾ പ്രവചിക്കുന്നത്.
എഐ മൂലം തൊഴിൽ നഷ്‌ടമാവുമെന്ന മുന്നറിയിപ്പാണ് ഗേറ്റ്സ് നൽകുന്നത്. നിലവിൽ എഐയുടെ നൂതനമായ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളും കമ്പനികളും കൂട്ടായ്‌മകളും ഒക്കെ ഏറ്റെടുത്തിരിക്കുകയാണ്. 2022ൽ നിലവിൽ വന്ന ചാറ്റ്ജിപിടിയാണ് ഇതിനുള്ള വഴിവെട്ടി തെളിച്ചതെന്ന് വേണമെങ്കിൽ നമുക്ക് പറയാം.
എഐയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന് ഇടയിലാണ് ബിൽ ഗേറ്റ്സ് ഞെട്ടിക്കുന്ന പ്രവചനവുമായി രംഗത്ത് വന്നിരിക്കുന്നത്. സമീപഭാവിയിൽ ജോലി നഷ്‌ടപ്പെടുന്ന ആദ്യ വ്യക്തികൾ കോഡുകൾ കൈകാര്യം ചെയ്യുന്ന എഞ്ചിനീയർമാർ ആയിരിക്കുമെന്നാണ് പല പ്രമുഖരും വിശ്വസിക്കുന്നത്. എന്നാൽ ബിൽ ഗേറ്റ്സ് കുറച്ചുകൂടി വിശാലമായാണ് ഇതിനെ നോക്കി കാണുന്നത്, മാത്രമല്ല കോഡിങ്ങിൽ മനുഷ്യർ വേണമെന്നും അദ്ദേഹം പറയുന്നു.

ഒരുവിധപ്പെട്ട എല്ലാ വൈറ്റ് കോളർ ജോലികൾക്കും എഐയുടെ വളർച്ച അടിയാവും എന്നാണ് ഗേറ്റ്സ് സൂചിപ്പിക്കുന്നത്. കായികാധ്വാനം വേണ്ട ഇടങ്ങളിൽ മാത്രമായിരിക്കും ഭാവിയിൽ മനുഷ്യരുടെ നിലനിൽപ്പ് എന്ന അഭിപ്രായവും അദ്ദേഹം പങ്കുവയ്ക്കുന്നു. എങ്കിലും മൂന്ന് തൊഴിലിടങ്ങളിൽ എഐക്ക് മനുഷ്യരെ മാറ്റി നിർത്താൻ സാധിക്കില്ലെന്നാണ് ഗേറ്റ്സ് പറയുന്നത്.
ബയോളജിസ്റ്റുകള്ക്ക് പകരമാവാൻ എഐക്ക് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ രോഗനിർണ്ണയം, ഡിഎൻഎ വിശകലനം തുടങ്ങിയ കാര്യങ്ങളിൽ എഐക്ക് സഹായിക്കാൻ കഴിയും. ഊർജ്ജ മേഖല ഇപ്പോഴും പൂർണ്ണമായും യാന്ത്രികമാക്കാൻ കഴിയാത്തത്ര സങ്കീർണ്ണണെന്നതിനാൽ ഊർജ വിദഗ്‌ധർക്ക് ജോലി നഷ്‌ടപെടാൻ സാധ്യത ഇല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചത് പോലെ തന്റെ സമകാലികരായ സാങ്കേതിക വിദഗ്‌ധരിൽ നിന്ന് വ്യത്യസ്‌തമായി കോഡുകൾ ഉണ്ടാക്കുന്ന എഞ്ചിനീയർമാർക്ക് പകരമാവാൻ എഐക്ക് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എങ്കിലും വരാനിരിക്കുന്ന നാളുകളിൽ എഐ മൂലമുണ്ടായേക്കാവുന്ന തൊഴിൽ നഷ്‌ടത്തിന്റെ വ്യാപ്‌തി വളരെ വലുതായിരിക്കും എന്ന സൂചനയാണ് ഇത് നൽകുന്നത്.

എന്തിനാണ് ബഹിരാകാശ പേടകങ്ങള്‍ വെള്ളത്തില്‍ ഇറക്കുന്നത് ?

ബഹിരാകാശ പേടകങ്ങള്‍ എന്തിനാണ് വെള്ളത്തില്‍ ഇറക്കുന്നത് ? ഒമ്ബത് മാസത്തെ ദൗത്യം പൂർത്തിയാക്കി നാസയുടെ ബഹിരാകാശ യാത്രികരായ ബുച്ച്‌ വില്‍മോറും സുനിത വില്യംസും ഭൂമിയിലെത്തിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗുളില്‍ സെർച്ച്‌ ചെയ്തിരിക്കുന്നത് പേടകങ്ങള്‍ എന്തിനാണ് വെള്ളത്തില്‍ ഇറക്കുന്നത് എന്നാണ്… ?

സാധാരണയായി യാത്രികരെയുംകൊണ്ട് തിരിച്ചെത്തുന്ന ബഹിരാകാശ പേടകം സമുദ്രത്തിലിറക്കുന്ന രീതിയാണ് നാസ പിന്തുടരുന്നത്. വെള്ളത്തിന്റെ കുറഞ്ഞ സാന്ദ്രതയും ഭാരമുള്ള വസ്തുപതിക്കുമ്ബോള്‍ ഒഴുകിമാറുന്ന സ്വഭാവവും അപകടം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഭൂമിയുടെ 71% ജലമായതിനാല്‍ ലാൻഡിംഗിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള സാധ്യതയും കൂടുതലാണ്.

ഇതിന് പുറമേ വെള്ളത്തില്‍ ഇറങ്ങാൻ ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ താരതമ്യേന ലളിതവും ചെലവ് കുറഞ്ഞതുമാണ്. കരയില്‍ ഇറങ്ങുമ്ബോള്‍ ഉണ്ടാകാവുന്ന കേടുപാടുകള്‍ ഒഴിവാക്കാൻ വെള്ളത്തിലെ ലാൻഡിംഗ് സഹായിക്കുന്നു. ചില ബഹിരാകാശ ദൗത്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് തന്നെ വെള്ളത്തില്‍ ഇറങ്ങുന്ന രീതിയിലാണ്. ഉദാഹരണത്തിന്, നാസയുടെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കാപ്‌സ്യൂള്‍ . അതുപോലെ, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്ന ബഹിരാകാശ പേടകങ്ങളുടെ വേഗത കുറയ്ക്കുന്നതിന് വെള്ളത്തിലിറങ്ങുന്നത് സഹായിക്കുന്നു.

ബഹിരാകാശ പേടകം തിരിച്ചെത്തുമ്ബോള്‍ അതിന്റെ വേഗത വളരെ കൂടുതലായിരിക്കും. ഈ വേഗത കുറയ്ക്കാൻ പാരച്യൂട്ടുകള്‍ ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും, കരയില്‍ ഇറങ്ങുമ്ബോള്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ വളരെ കൂടുതലാണ്. എന്നാല്‍ വെള്ളത്തിലിറങ്ങുന്നത് കൂടുതല്‍ സുരക്ഷിതമാണ്. കരയില്‍ ഇറങ്ങുമ്ബോള്‍, ലാൻഡിംഗ് സൈറ്റില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും. എന്നാല്‍ കടലില്‍ ഇറങ്ങുമ്ബോള്‍, കപ്പലുകള്‍ ഉപയോഗിച്ച്‌ പേടകത്തെ വീണ്ടെടുക്കാൻ സാധിക്കും .