BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Education. Show all posts
Showing posts with label Education. Show all posts

പ്ലസ് ടു പരീക്ഷാഫലം മെയ് 21ന്; പ്ലസ് വണ്ണിന് ഏഴു ജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും. പരീക്ഷ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. മെയ് 14 ന് ബോര്‍ഡ് മീറ്റിങ്ങ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 444707 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. 413581 വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്ണിന് യോഗ്യരായ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കും. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. 2025 മെയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.

അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും, അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍ ഇപ്രകാരമാണ്.

ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 24

ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 2

രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 10

മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം മാർജിനല്‍ സീറ്റ് വർധിപ്പിക്കുക. കൊല്ലം, എറണാകുളം , തൃശൂർ ജില്ലകളിലെ എല്ലാ സ്കൂളുകളിലും 20 ശതമാനം വർധനയുണ്ടാകും. നേരത്തെ പ്രഖ്യാപിച്ച താത്കാലിക ബാച്ചുകള്‍ തുടരുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‍സി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഈ സൈറ്റുകള്‍ വഴി റിസള്‍ട്ട് അറിയാം

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികള്‍ക്ക് ഫലം പരിശോധിക്കാം.

ഡിജിലോക്കർ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിദ്യാർഥികള്‍ക്കു ഫലമറിയാൻ അവസരം ഒരുക്കിയിട്ടുണ്ട്. ദി കൗണ്‍സില്‍ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.

ഈ വർഷം, 2025 ലെ ഐ‌എസ്‌സി പരീക്ഷയില്‍ പെണ്‍കുട്ടികള്‍ 99.45% എന്ന ഉയർന്ന വിജയശതമാനം രേഖപ്പെടുത്തി, ആണ്‍കുട്ടികള്‍ 98.64% വിജയശതമാനം നേടി. 2025 ല്‍ ആകെ 99,551 പേർ ഐ‌എസ്‌സി പരീക്ഷ എഴുതി അവരില്‍ 98,578 പേർ വിജയിച്ചു.

ഫലം പുറത്തുവന്നതോടെ വിദ്യാർഥികള്‍ക്ക് ഉത്തരകടലാസുകള്‍ പുഃനപരിശോധിക്കാൻ അവസരം ഒരുങ്ങി. മേയ് 4നുള്ളില്‍ പുഃനപരിശോധനയ്ക്കുള്ള അപേക്ഷ സമർപ്പിക്കണം. മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹമുള്ള വിദ്യാർഥികള്‍ക്ക് ഇംപ്രുവ്മെൻ്റ് പരീക്ഷ എഴുതാനും അവസരമുണ്ട്. പരമാവധി രണ്ടു വിഷയങ്ങളിലാണ് ഇംപ്രൂവ്മെന്‍റ് എഴുതാൻ കഴിയുക. ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്നാണ് വിവരം.ഡിജിലോക്കറില്‍ ഐസിഎസ്‌ഇ ഫലം എങ്ങനെ പരിശോധിക്കാം?

(a) ttps://results.digilocker.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
(b) CISCE വിഭാഗം കണ്ടെത്തുക: ഡിജിലോക്കർ റിസള്‍ട്ട് ലാൻഡിങ് പേജില്‍ CISCE വിഭാഗം പ്രത്യേകം ഉണ്ടാകും.

ICSE (ക്ലാസ് X) വർഷം 2025 ഫലങ്ങള്‍ക്കായി:
(i) "Get Class X Result" എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
(ii) അടുത്ത പേജില്‍, താഴെ പറയുന്ന വിവരങ്ങള്‍ നല്‍കുക:
ഇൻഡക്സ് നമ്ബർ
യൂണീക്ക് ഐഡി
ജനനത്തിയതി (അഡ്മിഷൻ കാർഡില്‍ ഉള്ളതുപോലെ)
(iii) ICSE ക്ലാസ് 10 ഫലം കാണാൻ "Submit" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 9ന്; മൂല്യനിര്‍ണയം കഴിഞ്ഞ് മാര്‍ക്ക് എൻട്രി നടപടികള്‍ പൂര്‍ത്തീകരിച്ചു

ഈ വർഷത്തെ എസ്‌എസ്‌എല്‍സി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതല്‍ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

5,6,7 ക്ലാസ്സുകളിലും സബ്ജക്‌ട് മിനിമം നടപ്പാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും മെയ് 13 മുതല്‍ പരിശീലനം നല്‍കും.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികള്‍ ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമുണ്ട്. സർക്കാർ മേഖലയില്‍ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാർത്ഥികളും അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി.
ഇവർക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ 8 കുട്ടികളും പരീക്ഷ എഴുതി.

റ്റി.എച്ച്‌.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍ 2,815 ആണ്‍കുട്ടികളും 242 പെണ്‍കുട്ടികളുമുണ്ട്. എ.എച്ച്‌.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളില്‍ അറുപത്തിയഞ്ച് വിദ്യാർത്ഥികളും, എസ്.എസ്.എല്‍.സി (ഹിയറിംഗ്‌ഇംപയേർഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും റ്റി.എച്ച്‌.എസ്.എല്‍.സി (ഹിയറിംഗ്‌ഇംപയേർഡ്) വിഭാഗത്തില്‍ 12 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്ബുകളിലായി 2025 ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികള്‍ പൂർത്തീകരിച്ചു. മെയ് മാസം ഒമ്ബത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങള്‍ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.

എട്ടാം ക്ലാസ് പരീക്ഷാ ഫലം.കൂടുതല്‍ പേരും തോറ്റത് ഹിന്ദിയ്ക്ക്. 42,810 പേര്‍ക്ക് ലഭിച്ചത് ഇ ഗ്രേഡ്

മിനിമം മാർക്ക് അടിസ്ഥാനമാക്കി എട്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ പേരും തോറ്റത് ഹിന്ദിയില്‍.

3.87 ലക്ഷം വിദ്യാർഥികള്‍ പരീക്ഷയെഴുതിയതില്‍ 42,810 പേർക്ക് (12.69 ശതമാനം) ഹിന്ദിയില്‍ ഇ ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ഏറ്റവും കുറഞ്ഞ ഗ്രേഡാണിത്.

ഇ ഗ്രേഡുകാർ ഏറ്റവും കുറവ് ഇംഗ്ലീഷിനാണ്, 24,192 പേർ (7.6 ശതമാ നം). എല്ലാ വിഷയത്തിനും ഇ ഗ്രേഡ് നേടിയവർ 10 ശതമാനമാണ്. 3136 സ്കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്. 595 സ്കൂ‌ളിലെ പരീക്ഷാ ഫലം വരാനുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒമ്ബതാം ക്ലാസ് പ്രവേശനത്തിന് അധിക പിന്തുണ വേണ്ടവരുടെ കണക്ക് ഇതിനു ശേഷമേ ലഭ്യമാകൂ. കൂടുതല്‍ ഇ ഗ്രേഡുകാർ വയനാട് ജില്ലയിലാണ്, 6. 3 ശതമാ നം. കുറവ് കൊല്ലം ജില്ലയി ലും. 4.2 ശതമാനം.

30 ശതമാനം മാർക്ക് നേടാത്തവർക്ക് 8 മുതല്‍ 24 വരെ അധിക പിന്തുണാ ക്ലാസ്സുകള്‍ നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്ലാ സ്സുകളെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. 10 ശതമാനം പേർ എല്ലാ വിഷയത്തിനും തോറ്റു

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും, എന്‍ട്രന്‍സ് പരീക്ഷ പാടില്ല, തലവരിപ്പണം വാങ്ങിയാല്‍ നടപടി: വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസ്സാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

രണ്ടായിരത്തി ഒമ്ബതിലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യായം 4 ലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്താന്‍ പാടില്ല. ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സെക്ഷന്‍ പതിമൂന്നില്‍ ഒന്നില്‍ എ, ബി ക്ലോസ്സുകള്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ അവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. 
ചോദ്യപേപ്പര്‍ നിര്‍മാണവും സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന എല്ലാ പരീക്ഷകളും തികഞ്ഞ ഗൗരവത്തോടു കൂടിയും അതിന്റെ വിശ്വാസ്യത നിലനിര്‍ത്തിയുമാണ് നടത്തുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പൊതുപരീക്ഷകളും ടേം പരീക്ഷകളും ഈ രീതിയിലാണ് നടത്തുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ തെരഞ്ഞെടുക്കപ്പെട്ട ചോദ്യകര്‍ത്താക്കളാണ് തയ്യാറാക്കുന്നത്. ഈ വര്‍ഷം പത്താം ക്ലാസ്സിലെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയത് രണ്ടു ദിവസം ശില്‍പശാല നടത്തി അതില്‍ മികവ് തെളിയിച്ചവരെ മാത്രമാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ചോദ്യപേപ്പര്‍ നിര്‍മ്മാണം എസ്‌സിഇആര്‍ടിയുടെ അക്കാദമിക മാര്‍ഗ്ഗരേഖയും ഹയര്‍ സെക്കണ്ടറി പരീക്ഷാ മാന്വലും പ്രകാരമാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഓരോ വിഷയത്തിനും നാലു സെറ്റ് വീതമുള്ള ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയതില്‍ നിന്നും പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഒന്ന് തെരഞ്ഞെടുത്ത് പ്രിന്റ് ചെയ്യാന്‍ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പോലും ചോദ്യങ്ങള്‍ കാണാന്‍ കഴിയില്ല എന്നതാണ് വസ്തുത. രഹസ്യ സ്വഭാവത്തോടുകൂടിയാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കുന്നത്. ഈ വര്‍ഷത്തെ ചില ചോദ്യപേപ്പറുകളില്‍ ചില തെറ്റുകള്‍ സംഭവിച്ചു എന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസ്സിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പൊതു പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകും. അന്വേഷണത്തിന് ശേഷം പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് പൊതുസമൂഹത്തിനോട് പറയാനുള്ളത് മാത്രം അറിയിക്കുകയും ആഭ്യന്തരമായ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ നിര്‍മ്മാണം, പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അധ്യാപകകര്‍ക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കല്‍ എന്നിവയും ഈ വര്‍ഷം തന്നെ നടപ്പിലാക്കും. ഇവയ്ക്കുളള വിശദമായ മാര്‍ഗ്ഗരേഖ ഏപ്രില്‍ മാസം പ്രസിദ്ധീകരിക്കും.പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്‌സിഇആര്‍ടി തയ്യാറാക്കി പ്രസിദ്ധീകരിക്കും. പരീക്ഷാരീതിയില്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

കെ-ടെറ്റ് ഇല്ലാതെ നിയമിച്ച അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്

എയ്ഡഡ് സ്കൂളുകളില്‍ 2019-20 അധ്യയന വർഷം മുതല്‍ അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പാസാകാതെ നിയമിച്ച മുഴുവൻ അധ്യാപകരെയും ഉടൻ സർവിസില്‍നിന്ന് പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.

നേരത്തെ നിയമനാംഗീകാരം നേടുകയും എന്നാല്‍ കെ-ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തവരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്താനും നിർദേശിച്ചിട്ടുണ്ട്.

കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ നിയമിക്കുകയോ സ്ഥാനക്കയറ്റം നല്‍കുകയോ ചെയ്യുന്ന മാനേജർമാർക്ക് അയോഗ്യത കല്‍പ്പിക്കാനും നിർദേശം നല്‍കി. ഉത്തരവില്‍ നിർദേശിച്ച കാര്യങ്ങള്‍ ഈ മാസം തന്നെ നടപ്പില്‍ വരുത്തണം. നിലവില്‍ നിയമനാംഗീകാരം കാത്തുനില്‍ക്കുന്ന നൂറുകണക്കിന് അധ്യാപകരാണ് ഉത്തരവ് വഴി പുറത്താവുക.

പിന്നീട് യോഗ്യത നേടുമെന്ന കണക്കുകൂട്ടലിലാണ് പല മാനേജ്മെന്‍റുകളും യോഗ്യത പരീക്ഷ ജയിക്കാത്തവരെ നിയമിച്ചത്. 2012 ജൂണ്‍ ഒന്ന് മുതല്‍ നിയമിതരാകുന്ന അധ്യാപകർക്കാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം യോഗ്യത പരീക്ഷ നിർബന്ധം. 2011ല്‍ വിദ്യാഭ്യാസ അവകാശചട്ടങ്ങള്‍ നിലവില്‍ വന്നതുമുതല്‍ അഞ്ച് വർഷമായിരുന്നു നിലവിലുള്ളവർക്ക് യോഗ്യത നേടാനുള്ള സമയപരിധി.

ഇതില്‍ 2019-20 വരെ നിയമിതരാകുന്നവർക്ക് ഇളവ് അനുവദിച്ചിരുന്നു.ഇവർ 2020-21ഓടെ യോഗ്യത നേടണമെന്നായിരുന്നു. ഇതിന് ശേഷം നടന്ന പരീക്ഷകളിലും യോഗ്യത നേടാത്തവർക്ക് അവസാന അവസരം എന്ന നിലയില്‍ 2023ലെ ഉത്തരവ് പ്രകാരം പ്രത്യേക പരീക്ഷയും നടത്തി. ഇതിന് പുറമെ വർഷം രണ്ടുതവണ കെ-ടെറ്റ് പരീക്ഷ നടക്കുന്നുമുണ്ട്.

യോഗ്യത നേടാത്തവർക്ക് ഇതിനകം ചുരുങ്ങിയത് പത്ത് അവസരം ലഭിച്ചുവെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 2019-20 വരെയുള്ളവർക്ക് യോഗ്യത നേടാൻ സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും അതിനുശേഷം നിയമനം നടത്തുന്നതിന് അനുവദിച്ച തീയതിയായ 2021 ജൂലൈ 15 മുതല്‍ കെ-ടെറ്റ് നിർബന്ധവുമാണ്. ഈ സാഹചര്യത്തിലാണ് കർക്കശ നടപടി.

കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ ട്രേഡ് അപ്രന്റീസാവാം: 240 ഒഴിവുകള്‍


അപേക്ഷാഫോറവും വിശദവിവരങ്ങളും www.rdsdekerala.dgt.gov.in ല്‍
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 25
സെലക്ഷന്‍ ടെസ്റ്റ്/ഇന്റര്‍വ്യു മേയ് 20 ന്; പരിശീലനം ജൂലൈയില്‍
നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലും അവസരം
കൊച്ചി നേവല്‍ റിപ്പയര്‍ ഷിപ്പ്‌യാര്‍ഡിലും നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം. അപ്രന്റീസ് ആക്‌ട് പ്രകാരമാണ് തെരഞ്ഞെടുപ്പ്. വിവിധ ട്രേഡുകളിലായി 240 ഒഴിവുകളുണ്ട്. ഓരോ ട്രേഡിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ-
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനകാലം സ്‌റ്റൈപ്പന്റ് ലഭിക്കും.

കമ്ബ്യൂട്ടര്‍ ഓപ്പറേഷന്‍ ഓഫ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-14, ഇലക്‌ട്രീഷ്യന്‍ 26, ഇലക്‌ട്രോണിക്‌സ് മെക്കാനിക് 15, ഫിറ്റര്‍ 33, മെഷ്യനിസ്റ്റ് 9, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) 8, മെക്കാനിക്-റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ് 6, ടര്‍ണര്‍ 8, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്‌ട്രിക്) 15, ഇന്‍സ്ട്രുമെന്റ് മെക്കാനിക് 12, ഫൗണ്ടറിമാന്‍ 1, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 17, ഡ്രാഫ്റ്റ്‌സ്മാന്‍- സിവില്‍ 3, മെക്കാനിക് 2, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 7, ഇലക്‌ട്രോപ്ലേറ്റര്‍ 3, പ്ലംബര്‍ 4, മെക്കാനിക് ഡീസല്‍ 25, ടെയിലര്‍ (ജനറല്‍) 3, മെക്കാനിക് (റേഡിയോ ആന്റ് റഡാര്‍ എയര്‍ക്രാഫ്റ്റ്) 4, പെയിന്റര്‍ (ജനറല്‍) 8, ഷിപ്പ്‌റൈറ്റ് (വുഡ്) 17.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പത്താംക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ 65 ശതമാനം മാര്‍ക്കോടെ അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റ്. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സ്വീകാര്യമാണ്). 14 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറവും www.rdsdekerala.dgt.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍ സഹിതം തപാലില്‍ The Admiral Superintendent (for officer-in-charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682004- എന്ന വിലാസത്തില്‍ മാര്‍ച്ച്‌ 25 നകം ലഭിക്കണം.

പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള 3 ഫോട്ടോകള്‍, പത്താം ക്ലാസ്/എസ്‌എസ്‌എല്‍സി/തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖ, ഐടിഐ (എന്‍സിവിടി), മാര്‍ക്ക് ഷീറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ക്ക് മാത്രം), ഫിസിക്കല്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് (ആവശ്യമുള്ളവര്‍ മാത്രം) സായുധസേനാ ജീവനക്കാര്‍/വിമുക്തഭടന്മാര്‍ എന്നിവരുടെ മക്കള്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാന്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരി പകര്‍പ്പുകളാണ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടത്.

മേയ് 20 ന് നടത്തുന്ന പരീക്ഷ/ഇന്റര്‍വ്യുവിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 2025 ജൂലൈയില്‍ പരിശീലനം തുടങ്ങും. അന്വേഷണങ്ങള്‍ക്ക്: ഫോണ്‍: 0484-2874356.