കാലിക്കറ്റ് സർവകലാശാല ബിഎ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽനിന്ന് വേടന്റഎ പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ.
വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം'
എന്ന പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പരാതി വന്നത്
റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.
റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും ഇതേക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ടിൽ പറയുന്നു.
ബിഎ മലയാളം പഠിക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളിൽ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിൻവലിക്കാൻ ശുപാർശ നൽകിയത്.
വേടന്റെ പാട്ട് വിദ്യാർഥികൾക്കിടയിൽ
തെറ്റായ സന്ദേശം നൽകുമെന്നതാണ് പാട്ട് പിൻവലിക്കാൻ കാരണം
No comments
Post a Comment