ഗതാഗത കമ്മിഷണറുടെ സർക്കുലറും ഉത്തരവുകളും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഭാഗീകമായി റദ്ദാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനയുടെ ഹർജിയിലാണ് കോടതി ഇടപെടൽ.
കേന്ദ്ര നിയമം നിലനിൽക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ പരിഷ്കാരങ്ങൾ നിലനിൽക്കില്ലെന്നുമാണ് കോടതി വിലയിരുത്തിയത്.
നേരത്തേ തന്നെ പരിഷ്ക്കരണം നടപ്പാക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.
എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ നടപടിയുമായി സർക്കാർ മുന്നോട്ടുപോയി. സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലായിരുന്നു ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിബന്ധനകൾ സർക്കാർ കൊണ്ടുവന്നത്.
No comments
Post a Comment