3.87 ലക്ഷം വിദ്യാർഥികള്‍ പരീക്ഷയെഴുതിയതില്‍ 42,810 പേർക്ക് (12.69 ശതമാനം) ഹിന്ദിയില്‍ ഇ ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ഏറ്റവും കുറഞ്ഞ ഗ്രേഡാണിത്.
ഇ ഗ്രേഡുകാർ ഏറ്റവും കുറവ് ഇംഗ്ലീഷിനാണ്, 24,192 പേർ (7.6 ശതമാ നം). എല്ലാ വിഷയത്തിനും ഇ ഗ്രേഡ് നേടിയവർ 10 ശതമാനമാണ്. 3136 സ്കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്. 595 സ്കൂളിലെ പരീക്ഷാ ഫലം വരാനുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒമ്ബതാം ക്ലാസ് പ്രവേശനത്തിന് അധിക പിന്തുണ വേണ്ടവരുടെ കണക്ക് ഇതിനു ശേഷമേ ലഭ്യമാകൂ. കൂടുതല്‍ ഇ ഗ്രേഡുകാർ വയനാട് ജില്ലയിലാണ്, 6. 3 ശതമാ നം. കുറവ് കൊല്ലം ജില്ലയി ലും. 4.2 ശതമാനം.
30 ശതമാനം മാർക്ക് നേടാത്തവർക്ക് 8 മുതല്‍ 24 വരെ അധിക പിന്തുണാ ക്ലാസ്സുകള്‍ നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്ലാ സ്സുകളെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. 10 ശതമാനം പേർ എല്ലാ വിഷയത്തിനും തോറ്റു
No comments
Post a Comment