ഇന്ത്യയിലെ ഉന്നത ആരോഗ്യ നിയന്ത്രണ സ്ഥാപനമായ സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് നടപടിയെടുത്തത്. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ നിലവിലുള്ള മരുന്നുകളുടെ വിൽപ്പന ഉൾപ്പെടെ തടയാനാണ് തീരുമാനം.
35 ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകളുടെയും മറ്റ് അംഗീകൃതമല്ലാത്ത മരുന്നുകളുടെയും ഉത്പാദനം, വിൽപ്പന, വിതരണം എന്നിവ നിർത്തിവയ്ക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അടിയന്തിരമായി കേന്ദ്രം നിർദേശിച്ചുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം മരുന്നുകളുടെ വിൽപ്പന മാനദണ്ഡം കൂടുതൽ ശക്തമാക്കാനാണ് ഈ തീരുമാനം.
വേദനസംഹാരികൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ, രക്താതിമർദ്ദ മരുന്നുകൾ, ന്യൂറോപതിക് വേദന സംഹാരികൾ, ഫെർട്ടിലിറ്റി മരുന്നുകൾ, പോഷകാഹാര സപ്ലിമെന്റുകൾ എന്നിവ തടഞ്ഞ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ മരുന്നുകളിൽ സാധുവായ ശാസ്ത്രീയ ന്യായീകരണമില്ലാതെ ഒരു ഗുളികയിൽ ഒന്നിലധികം ഔഷധ സംയോജനങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.
No comments
Post a Comment