തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന മുൻ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് കോടതിയുടെ പുതിയ നിർദ്ദേശം. മൂന്നംഗബെഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഓഗസ്റ്റ് 11 ലെ സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മൃഗാവകാശ പ്രവർത്തകരില്‍ നിന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും വിമർശനങ്ങളും ഉയർന്നിരുന്നു. തെരുവ് നായ്ക്കളെ എട്ട് ആഴ്ചയ്ക്കുള്ളില്‍ പിടികൂടി അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.
എന്നാല്‍, ഈ നിർദ്ദേശത്തെ ചോദ്യം ചെയ്തുള്ള നിരവധി ഹർജികള്‍ കേട്ട ശേഷം പിന്നീട് ഈ ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും വിധി മാറ്റിവയ്ക്കുകയുമായിരുന്നു.


No comments
Post a Comment