നാലുപേരെ രക്ഷപെടുത്തി.
ബുധനാഴ്ച രാത്രി 11:20 ഓടെ ജാവയില്‍ നിന്ന് ബാലിയിലേക്ക് പോകുന്നതിനിടെ ബാലി കടലിടുക്കില്‍ ബോട്ട് മുങ്ങിയതായി സുരബായ തിരച്ചില്‍, രക്ഷാ ഏജൻസി പ്രസ്താവനയില്‍ പറഞ്ഞു.
ബോട്ടില്‍ 53 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബോട്ടില്‍ 22 വാഹനങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
17,000 ത്തോളം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യയില്‍ സമുദ്ര അപകടങ്ങള്‍ പതിവ് സംഭവമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഇതിന് പ്രധാനകാരണം.
മാർച്ചില്‍, ബാലിയില്‍ 16 പേരുമായി പോയ ബോട്ട് മറിഞ്ഞ് ഒരു ഓസ്‌ട്രേലിയൻ വംശജയായ സ്ത്രീ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2018ല്‍, സുമാത്ര ദ്വീപിലെ ബോട്ട് മുങ്ങി 150ലധികം പേർ മുങ്ങിമരിച്ചിരുന്നു.
No comments
Post a Comment