കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയ്‌ക്ക് ദേവസ്വം അനുമതി നൽകിയ സംഭവം അതീവ ഗൗരവതരമെന്ന് ഹൈക്കോടതി.
തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നോയെന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു. മറുപടിയ്‌ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സാവകാശം തേടി.
തമിഴ്നാട് ഈറോഡ് സ്വദേശിയും ഡോ. ഇ. കെ സഹദേവനാണ് അയ്യപ്പ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്ന് പറഞ്ഞ് പലയിടത്തും നിന്നും പണപ്പിരിവ് നടത്തിയത്.
ലഘുലേഖകൾ അച്ചടിച്ച് വിപുലമായ രീതിയിയിലായിരുന്നു പണപ്പിരിവ്.
തമിഴ്നാട്ടിൽ വിതരണം ചെയ്ത ലഘുലേഖയിൽ ബാങ്ക് അക്കൗണ്ട് നമ്പറും ക്യൂആർ കോഡും മൊബൈൽ നമ്പറും അടക്കമുണ്ടായിരുന്നു.
ക്ഷേത്രാങ്കണത്തിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയതായി ദേവസ്വം ബോർഡ് സെക്രട്ടറി ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്ക് കത്തും നൽകിയിരുന്നു.
എന്നാൽ വിഗ്രഹം സ്ഥാപിക്കാനോ പണപ്പിരിവ് നടത്താനോ അനുമതി നൽകിയില്ലെന്നാണ് ബോർഡ് വാക്കാൽ കോടതിയെ അറിയിച്ചത്.
എന്തായാലും വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമായാണ് കോടതിയുടെ ഇടപെടൽ.
No comments
Post a Comment