ആലപ്പുഴ: ഛത്തീസ്ഗഡിൽ അംബിക പുരത്ത് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാകുലേറ്റ് സന്യാസിനി സഭാഗംങ്ങളായ സിസ്റ്റർ.വന്ദന ഫ്രാൻസിസ്,സിസ്റ്റർ.പ്രീതി മേരി എന്നിവരെ റെയിൽവേ സ്റ്റേഷനിൽ വച്ച് ബജരംഗദൾ പ്രവർത്തകർ ആൾക്കൂട്ട വിചാരണ ചെയ്യുകയും പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് ലാറ്റിൻ ഫ്രറ്റേർണിറ്റി കോൺഗ്രസ് സംസ്ഥാന സമിതി ആരോപിച്ചു .
വസ്ത്രം നോക്കി പൗരന്റെ മതം തിരിച്ചറിയുന്നതും അതിക്രമങ്ങൾ നടത്തുന്നതും ഭരണഘടന ഉറപ്പ് നൽകുന്ന മത സ്വതന്ത്ര്യത്തിനെതിരാണ്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതി ക്ഷേധിച്ചു കൊണ്ട് ലാറ്റിൻ ഫ്രറ്റേർണിറ്റി കോൺഗ്രസ് പ്രതിക്ഷേധ പ്രകടനം നടത്തി.സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്.മനോജ് എക്സ് എം.പി ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ടെൻസൺ ജോൺകുട്ടി, സോളമൻ അറയ്ക്കൽ,പി.ജെ.വിൽസൺ,പ്രിറ്റി തോമസ്, തോമസ് കണ്ടത്തിൽ, നെൽസൺ മാണിയപൊഴി, സുജ അനിൽ, വിൻസെന്റ് വേളിയിൽ, തോമസ് കുര്യൻ എന്നിവർ നേതൃത്വം നൽകി.
No comments
Post a Comment