പ്രധാനമന്ത്രിയുടെ നാല് ദിവസത്തെ യുകെ, മാലിദ്വീപ് സന്ദർശനം ബുധനാഴ്ച ആരംഭിക്കും. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിയെ അനുഗമിക്കും.
നേരത്തെ മെയ് 6 ന് ഇരു രാജ്യങ്ങളും വ്യാപാര കരാറിനായുള്ള ചർച്ചകള്‍ പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. 2030 ആകുമ്ബോഴേക്കും ഇരു സമ്ബദ്‌വ്യവസ്ഥകളും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുകയാണ് ലക്ഷ്യം. തുകല്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുടെ നികുതി നീക്കം ചെയ്യാനും ബ്രിട്ടനില്‍ നിന്നുള്ള വിസ്കി, കാറുകള്‍ എന്നിവയുടെ ഇറക്കുമതി വിലകുറഞ്ഞതാക്കാനും വ്യാപാര കരാറിലേ നിർദേശങ്ങളിലുണ്ട്.
സാധനങ്ങള്‍, സേവനങ്ങള്‍, നവീകരണം, സർക്കാർ സംഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്. ഇരു രാജ്യങ്ങളും ഒപ്പുവെച്ച് അംഗീകരിച്ചതിന് ശേഷമാണ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തില്‍ വരുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23 ലെ 20.36 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2023-24 ല്‍ 21.34 ബില്യണ്‍ യുഎസ് ഡോളറായി വർദ്ധിച്ചിരുന്നു.
No comments
Post a Comment