BREAKING NEWS
National News

728x90

header-ad

468x60

header-ad

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം; യെമനിലെ ഉമര്‍ ബിൻ ഹഫീളുമായി ബന്ധപ്പെട്ടു

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി.
അബൂബക്കർ മുസ്ലിയാരുടെ ഇടപെടല്‍. നിമിഷപ്രിയ കൊലപ്പെടുത്തിയ യെമൻ പൗരൻ അബ്ദുമഹ്ദിയുടെ സഹോദരനുമായും യെമൻ ഭരണകൂടവുമായും കാന്തപുരം ആശയവിനിമയം നടത്തി. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമമുണ്ടാകും എന്ന് ഉറപ്പുനല്‍കിയെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.

തന്റെ സുഹൃത്തായ യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹഫീളുമായാണ് കാന്തപുരം ബന്ധപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ എംഎല്‍എ കാന്തപുരത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാന്തപുരം വിഷയത്തില്‍ ഇടപെട്ട് തലാലിന്റെ സഹോദരുമായും യെമൻ ഭരണകൂടവുമായും സംസാരിച്ചത്.

അതേസമയം, പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച്‌ പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് ജയില്‍ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. നിമിഷപ്രിയ തടവില്‍ കഴിയുന്ന സനായിലെ ജയില്‍ അധികൃതർക്കാണ് വധശിക്ഷ നടപ്പാക്കാൻ നിർദേശിച്ചുള്ള കത്ത് ലഭിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ആണ് ഇത്തരമൊരു കത്ത് നല്‍കിയതെന്നാണ് വിവരം. ജൂലായ് 16-ന് വധശിക്ഷ നടപ്പാക്കണമെന്ന് കത്തില്‍ പറയുന്നുണ്ട്. തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവേല്‍ ജെറോം പറഞ്ഞു.

ബിസിനസ് പങ്കാളിയായിരുന്ന യെമൻ പൗരൻ തലാല്‍ അബ്ദു മെഹദി കൊല്ലപ്പെട്ട കേസില്‍ 2017 മുതല്‍ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. കൊലപാതകത്തില്‍ നിമിഷപ്രിയക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റുചെയ്യുകയും 2018-ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കീഴ്‌ക്കോടതി വിധി യെമനിലെ സുപ്രീംകോടതിയും ശരിവച്ചിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെത്തി മകളുടെ മോചനത്തിനു വേണ്ടി ശ്രമം നടത്തിയിരുന്നു.
« PREV
NEXT »

Facebook Comments APPID