BREAKING NEWS
National News

728x90

header-ad

468x60

header-ad

കരമടയ്ക്കാൻ ചെന്നപ്പോള്‍ പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി മറ്റൊരാളുടെ പേരില്‍; തലസ്ഥാനത്ത് വൻ തട്ടിപ്പ്

തലസ്ഥാനത്ത് ജവഹർ നഗറിലെ പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി ഭൂ മാഫിയ തട്ടിയെടുത്ത് മറിച്ചുവിറ്റു.

ഭൂ മാഫിയക്കുവേണ്ടി ഇടനിലക്കാരായി പ്രവർത്തിച്ച രണ്ട് സ്ത്രീകള്‍ പൊലീസിന്റെ പിടിയിലായി. പ്രവാസിയായ സ്ത്രീയുടെ വളർത്തുമകള്‍ ചമഞ്ഞ് വ്യാജരേഖയുണ്ടാക്കിയ മെറിൻ ജേക്കബ് എന്ന യുവതി സംഭവത്തില്‍ മുഖ്യകണ്ണിയാണെന്ന് മ്യൂസിയം പൊലിസ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകർ ഉള്‍പ്പെടുന്ന വൻ മാഫിയയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലിസ് നിഗമനം.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയി ഡോറ അസറിയ ക്രിസ്തിന് 10 മുറികള്ളുള്ള വീടും 14 സെൻറ് വസ്തുവുമാണ് ജവഹർ നഗറിലുണ്ടായിരുന്നത്. ഈ ഭൂമി നോക്കിനടത്താൻ ഒരു ബന്ധുവിനെയാണ് ഡോറ ഏല്‍പ്പിച്ചിരുന്നത്. ഭൂമിയുടെ കരമടക്കാൻ ബന്ധുവായ അമൃത്നാഥ് പോള്‍ വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോള്‍ മറ്റൊരാളുടെ ഉടമസ്ഥതയിലേക്ക് മാറ്റിയെന്നാണ് അറിഞ്ഞത്. അമൃത് നാഥ് നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലിസ് കേസെടുത്തത്.

കവടിയാർ വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം ഡോറയുടെ വളർത്തുമകള്‍ മെറിൻ ജേക്കബിന് ഭൂമിയും വീടും ഇഷ്ടദാനമായി എഴുതി നല്‍കി രജിസ്റ്റർ ചെയ്തിരുന്നു. തനിക്ക് വളർത്തുമകളില്ലെന്നും അടുത്തിടെ നാട്ടിലെത്തിയിരുന്നില്ലെന്നും ഡോറ മ്യൂസിയം എസ്‌എച്ച്‌ഒ വിമലിനെ രേഖാമൂലം അറിയിച്ചു. ഇതോടെയാണ് വൻ റാക്കറ്റിലേക്ക് അന്വേഷണം നീണ്ടത്. കൊല്ലം സ്വദേശി മെറിൻ ഇഷ്ടദാനമായി വാങ്ങിയ ഭൂമി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് അനില്‍ തമ്ബിയുടെ ഭാര്യ പിതാവ് രാജസേനൻ എന്നയാള്‍ക്കാണ് വിറ്റത്. അഞ്ചുകോടിയലധികം രൂപ വിലവരുന്ന വസ്തു ഒന്നരകോടിക്കാണ് വിലയാധാരം ചെയ്തത്.

ഇഷ്ടദാനത്തിനായി ഉപയോഗിച്ച രേഖകളെല്ലാം വ്യാജമാണെന്ന് പൊലിസ് കണ്ടെത്തി. രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡോറയായി ആള്‍മാറാട്ടം നടത്തിയ രജിസ്ട്രേഷൻ ഓഫീസിലെത്തി ഇഷ്ടദാന രേഖകളില്‍ ഒപ്പിട്ടത് മണ്ണന്തല മുക്കോല സ്വദേശിയായ വസന്തയാണെന്ന് കണ്ടെത്തി. ക്യാൻസർ രോഗിയായ വസന്തക്ക് ഭൂമി മാഫിയ പണം നല്‍കിയാണ് ആള്‍മാറാട്ടത്തിന് ഉപയോഗിച്ചത്. ഭൂ മാഫിയ സംഘത്തില കണ്ണിയാണ് വളർത്തുമകളെന്ന് വ്യാജേന ഇഷ്ടദാനം എഴുതിവാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

വിദേശത്തേക്ക് പോയ മെറിനുവേണ്ടി പൊലിസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. യൂറോപ്പില്‍ നിന്നും ഇന്നലെ വിമാനത്താവളത്തിലെത്തിയ മെറിനെയും പൊലിസ് പിടികൂടി. തലസ്ഥാനത്ത് പ്രവർത്തിക്കുന്ന വൻ ഭൂമാഫിയ സംഘവും ഉദ്യോഗസ്ഥരും ചേർന്നുള്ള സംഘമാണ് കോടികള്‍ വിലമതിക്കുന്ന പ്രവാസിയുടെ ഭൂമി തട്ടിയെടുത്തതെന്ന് പൊലിസ് പറയുന്നു.

രജിസ്ട്രേഷന് പിന്നില്‍ പ്രവർത്തിച്ച വെണ്ടറും ഭൂമി വാങ്ങിയവരും ഉള്‍പ്പെടെ ഒളിവിലാണെന്നും പൊലിസ് പറയുന്നു. മതിയായ രേഖകളില്ലാതെ എങ്ങനെ ഭൂമി വാങ്ങിയതെന്നാണ് ഭൂമി വാങ്ങിയവരെ സംശയത്തിലാക്കുന്നത്. വീടുവാങ്ങിയവർ പണിയും നടത്തി തുടങ്ങി. പൊലിസ് ഇടപെട്ട് ജോലി നിർത്തിവച്ചു. ഇനിയും മാഫിയ സംഘത്തെ അറസ്റ്റ് ചെയ്യാനുണ്ട്.
« PREV
NEXT »

Facebook Comments APPID