സൂറിച്ചില്‍ നടന്ന ഈ വര്‍ഷത്തെ അവസാനത്തെ ഡമയണ്ട്് ലീഗിലെ വെള്ളി മെഡല്‍ നേട്ടത്തോടെയാണ് ചരിത്രത്താളുകളില്‍ അദ്ദേഹം സ്വന്തം പേര് എഴുതിച്ചേര്‍ത്തത്. 85.01 മീറ്റര്‍ എറിഞ്ഞാണ് നീരജ് വെള്ളിക്കു അവകാശിയായത്. 91.51 മീറ്റര്‍ പിന്നിട്ട ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ക്കാണ് സ്വര്‍ണം.
നീരജിന്റെ ആദ്യത്തെ ത്രോ 84.35 മീറ്ററായിരുന്നു. അടുത്ത ത്രോയില്‍ ഇതു 82 മീറ്ററായി കുറയുകയും ചെയ്തു. അടുത്ത മൂന്നു ത്രോകളും ഫൗളായി മാറിയതോടെ അദ്ദേഹം സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അവസാന ത്രോയില്‍ 85.1 മീറ്റര്‍ പിന്നിട്ടതോടെ വെബര്‍ക്കു പിന്നില്‍ നീരജ് രണ്ടാംസ്ഥാനം ഉറപ്പിക്കുകയായിരുന്നു.
നേരത്തേ ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ കടമ്ബ പിന്നിടാന്‍ അദ്ദേഹത്തിനായിരുന്നു. 90.23 മീറ്റരാണ് നീരജ് അന്നു എറിഞ്ഞത്. പക്ഷെ സൂറിച്ചില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ സൂപ്പര്‍ അത്‌ലറ്റിനായില്ല.
പുതുചരിത്രം
സൂറിച്ചില്‍ സുവര്‍ണനേട്ടം വഴുതിപ്പോയെങ്കിലും ലോക റെക്കോര്‍ഡാണ് നീരജ് ചോപ്രയെ തേടിയെത്തിയത്. 21ാം നൂറ്റാണ്ടില്‍ പുരുഷ ജാവ്‌ലിന്‍ ത്രോയില്‍ ഏറ്റവുമധികം ഇവന്റുകളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന അത്‌ലറ്റായാണ് അദ്ദേഹം മാറിയത്. 26 തവണയാണ് വിവിധ ഇവന്റുകളിലായി നീരജ് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്.
2021ലെ ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെയാണ് അദ്ദേഹം പടയോട്ടം തുടങ്ങിയത്. ഇപ്പോള്‍ 1483 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഇവന്റുകളില്‍ നീരജ് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി കിങായി വിലസുകയാണ്.
2002 ജനുവരി 25 മുതല്‍ 2003 ആഗസ്റ്റ് ഒമ്ബതു വരെയായി 25 തവണ ടോപ്പ് 2 അലങ്കരിച്ച സെര്‍ജി മകോലി മകറോവിന്റെ പേരിലായിരുന്നു നേരത്തേയുള്ള ലോകറെക്കോര്‍ഡ്. ഇതാണ് സൂറിച്ചില്‍ നീരജ് പഴങ്കഥയാക്കിയത്. ഓള്‍ടൈം റെക്കോര്‍ഡുകാരുടെ ലിസ്റ്റില്‍ അദ്ദേഹം ഇപ്പോള്‍ രണ്ടാമതുണ്ട്. ഇന്ത്യന്‍ ടീമിന്റെ ജാവ്‌ലിന്‍ ത്രോ കോച്ച് കൂടിയാണ് മകറോവ്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തെ ഈ റോളില്‍ നിയമിക്കുന്നത്.
1991 സപ്ംബതര്‍ 15 മുതല്‍ 1994 ജൂലൈ 12 വരെയായി 33 ഇവന്റുകളില്‍ ആദ്യ രണ്ടു സ്ഥാനങ്ങൡലെത്തിയ യാന്‍ സെലന്‍സിയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. ഇതു മറികടക്കാന്‍ ഇനി എട്ടു ടോപ്പ് 2 ഫിനിഷ് മാത്രമേ നീരജിനു ആവശ്യമുള്ളൂ.
ഇന്ത്യന്‍ താരത്തിന്റെ ഇപ്പോഴത്തെ പേഴ്‌സനല്‍ കോച്ച് കൂടിയാണ് സെലന്‍സിയെന്നതാണ് രസകരമായ കാര്യം. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഈ റോളിലേക്കു വരുന്നത്.
നിലവിലെ ഗംഭീര ഫോം വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചാല്‍ അദ്ദേഹത്തിനു ഈ റെക്കോര്‍ഡും തന്റെ പേരിലേക്കു ചേര്‍ക്കാം.


No comments
Post a Comment