അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകടവിവരം അറിഞ്ഞ് വാഹനം നിർത്തി കാറില്‍നിന്നിറങ്ങി പരിക്കേറ്റവർക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. 9 പേർക്കാണ് പരിക്കേറ്റത്.
മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലൻസിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നല്‍കാൻ ആശുപത്രി അധികൃതർക്ക് നിർദേശവും നല്‍കി.


No comments
Post a Comment