ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ക്കും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉത്ഘാടനം നിർവഹിക്കും.
15 ഇനം സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് കിറ്റ് നല്‍കുക. ഒരുകിറ്റിന് 710 രൂപയോളമാണ് ചെലവ്. ആകെ 42, 83,36,610 രൂപയാണ് കിറ്റ് വിതരണത്തിന്റെ ചെലവ്. കിറ്റ് വിതരണത്തിനോടൊപ്പം കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ക്കും ഇന്നുമുതലാണ് തുടക്കമാകുന്നത്.
സെപ്‌തംബർ നാലുവരെ ജില്ലകളില്‍ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ നടത്തുക. 13 നിത്യോപയോഗ സാധനങ്ങള്‍ സർക്കാർ സബ്സിഡിയില്‍ ലഭിക്കും. പൊതുവിപണിയെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെയാണ് വിലക്കുറവ്.
ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ ലഭിക്കും. ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പണും നല്‍കും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണവും ക്രമീകരിച്ചിരിക്കുന്നത്.


No comments
Post a Comment