തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുമുൻപ് 100 രൂപ കൂട്ടി 1700 ആക്കാനാണ് ശുപാർശ. ഒക്ടോബറില്‍ത്തന്നെ തുക കൂട്ടിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായിരിക്കും വീണ്ടും 100 രൂപ കൂട്ടുക.
നടപ്പുസാമ്ബത്തികവർഷംതന്നെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎകൂടി നല്‍കാനും ആലോചനയുണ്ട്. സർക്കാർ കാലാവധി കഴിയുംമുൻപ് ശമ്ബള പരിഷ്കരണംകൂടി പ്രഖ്യാപിച്ചാല്‍ ജനങ്ങളില്‍ അനുകൂല നിലപാടുണ്ടാകാൻ ഇടയാക്കുമെന്നും ധനവകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ, ജനകീയപ്രഖ്യാപനങ്ങള്‍ നടത്തി മൂന്നാംഭരണത്തിലേക്കു വഴിയൊരുക്കുകയാണ് ലക്ഷ്യം.
ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. നിലവിലെ ധനസ്ഥിതിയില്‍ വലിയൊരു വർധന സാധ്യമല്ലെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.


No comments
Post a Comment