എന്നാല്‍ റോഡിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു ഉത്തരവെന്നാണ് വിശദീകരണം. 24മണിക്കൂർ മുൻപ് പൊലീസില്‍ നിന്ന് അനുമതി വാങ്ങണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ആന്ത്രോത്ത്, കല്‍പേനി ദ്വീപുകള്‍ക്കാണ് ഉത്തരവ് ബാധകം.
അനുമതിക്കായി നിശ്ചിത ഫോമില്‍ 24 മണിക്കൂറിന് മുൻപ് എസ്‌എച്ച്‌ഒയ്ക്കും റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർക്കും (എഇ) അപേക്ഷ നല്‍കേണ്ടതാണ്. ഇക്കാര്യത്തില്‍ നേരത്തെ വാക്കാല്‍ നിർദേശം നല്‍കിയെങ്കിലും പാലിക്കാതെ വന്നതിനെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി. റോഡരികിലെ തെങ്ങിലെ തേങ്ങ ഇടുന്നത് പലപ്പോഴും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്. പൊതുശല്യമാകുന്നതിനെതിരെ ഭാരതീയ സുരക്ഷാ സംഹിതയിലെ വകുപ്പ് 152 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ തെങ്ങില്‍ കയറാവൂവെന്നും നിർദേശം ഉണ്ട്.
"പൊതു റോഡുകള്‍ക്ക് അരികിലുള്ള തെങ്ങുകള്‍ കയറുന്നതും കായ്കള്‍ പറിക്കുന്നതും മുൻകൂട്ടി അറിയിക്കാതെയോ സുരക്ഷാ നടപടികളില്ലാതെയോ കായ്കള്‍ വീഴുന്നതിനും ഗതാഗതം തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നതായി ആവർത്തിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്," ഉത്തരവില്‍ പറയുന്നു. സുരക്ഷാ നടപടിയായി, 2023 ലെ സെക്ഷൻ 152 ബിഎൻഎസ്‌എസ് (പൊതു ശല്യം - സോപാധിക ഉത്തരവുകള്‍) പ്രകാരം മരങ്ങള്‍ക്ക് ചുറ്റും കോണുകള്‍,ടേപ്പ്, ഫ്ലാഗ്മാൻ മുതലായവ ഉപയോഗിച്ച് കുറഞ്ഞത് 10 മീറ്റർ സുരക്ഷാ വലയം ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.


No comments
Post a Comment