BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ ട്രേഡ് അപ്രന്റീസാവാം: 240 ഒഴിവുകള്‍


അപേക്ഷാഫോറവും വിശദവിവരങ്ങളും www.rdsdekerala.dgt.gov.in ല്‍
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 25
സെലക്ഷന്‍ ടെസ്റ്റ്/ഇന്റര്‍വ്യു മേയ് 20 ന്; പരിശീലനം ജൂലൈയില്‍
നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലും അവസരം
കൊച്ചി നേവല്‍ റിപ്പയര്‍ ഷിപ്പ്‌യാര്‍ഡിലും നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം. അപ്രന്റീസ് ആക്‌ട് പ്രകാരമാണ് തെരഞ്ഞെടുപ്പ്. വിവിധ ട്രേഡുകളിലായി 240 ഒഴിവുകളുണ്ട്. ഓരോ ട്രേഡിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ-
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനകാലം സ്‌റ്റൈപ്പന്റ് ലഭിക്കും.

കമ്ബ്യൂട്ടര്‍ ഓപ്പറേഷന്‍ ഓഫ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-14, ഇലക്‌ട്രീഷ്യന്‍ 26, ഇലക്‌ട്രോണിക്‌സ് മെക്കാനിക് 15, ഫിറ്റര്‍ 33, മെഷ്യനിസ്റ്റ് 9, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) 8, മെക്കാനിക്-റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ് 6, ടര്‍ണര്‍ 8, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്‌ട്രിക്) 15, ഇന്‍സ്ട്രുമെന്റ് മെക്കാനിക് 12, ഫൗണ്ടറിമാന്‍ 1, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 17, ഡ്രാഫ്റ്റ്‌സ്മാന്‍- സിവില്‍ 3, മെക്കാനിക് 2, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 7, ഇലക്‌ട്രോപ്ലേറ്റര്‍ 3, പ്ലംബര്‍ 4, മെക്കാനിക് ഡീസല്‍ 25, ടെയിലര്‍ (ജനറല്‍) 3, മെക്കാനിക് (റേഡിയോ ആന്റ് റഡാര്‍ എയര്‍ക്രാഫ്റ്റ്) 4, പെയിന്റര്‍ (ജനറല്‍) 8, ഷിപ്പ്‌റൈറ്റ് (വുഡ്) 17.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പത്താംക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ 65 ശതമാനം മാര്‍ക്കോടെ അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റ്. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സ്വീകാര്യമാണ്). 14 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറവും www.rdsdekerala.dgt.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍ സഹിതം തപാലില്‍ The Admiral Superintendent (for officer-in-charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682004- എന്ന വിലാസത്തില്‍ മാര്‍ച്ച്‌ 25 നകം ലഭിക്കണം.

പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള 3 ഫോട്ടോകള്‍, പത്താം ക്ലാസ്/എസ്‌എസ്‌എല്‍സി/തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖ, ഐടിഐ (എന്‍സിവിടി), മാര്‍ക്ക് ഷീറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ക്ക് മാത്രം), ഫിസിക്കല്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് (ആവശ്യമുള്ളവര്‍ മാത്രം) സായുധസേനാ ജീവനക്കാര്‍/വിമുക്തഭടന്മാര്‍ എന്നിവരുടെ മക്കള്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാന്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരി പകര്‍പ്പുകളാണ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടത്.

മേയ് 20 ന് നടത്തുന്ന പരീക്ഷ/ഇന്റര്‍വ്യുവിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 2025 ജൂലൈയില്‍ പരിശീലനം തുടങ്ങും. അന്വേഷണങ്ങള്‍ക്ക്: ഫോണ്‍: 0484-2874356.

കണ്ണൂര്‍ വിമാനത്താവളം ഭൂമിയേറ്റെടുക്കല്‍; വികസന പ്രതീക്ഷകള്‍ വാനോളം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം നേരത്തെ പുറത്തിറക്കിയിട്ടും നടപടികള്‍ പൂർത്തിയാകാത്തത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായതോടെ വീണ്ടും പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചിരിക്കുകയാണ്. ഒപ്പം വിമാനത്താവള വികസനത്തിനുള്ള പുതിയ സാദ്ധ്യതകളും തെളിഞ്ഞിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍ വൈകുന്നതിനെ തുടർന്ന് പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അവതരിപ്പിച്ചത്. റണ്‍വേ ദീർഘിപ്പിക്കുന്നതിനായുള്ള സ്ഥലമേറ്റെടുപ്പിനെത്തുടർന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സ്ഥലമേറ്റെടുപ്പ് നടപടികള്‍ വൈകുന്നതും ചൂണ്ടിക്കാട്ടിയിരുന്നു.
വിജ്ഞാപനം നേരത്തേ

തുടർനടപടികള്‍

വിമാനത്താവളത്തിന്റെ റണ്‍വേ നിലവിലുള്ള 3050 മീറ്ററില്‍ നിന്നും 4000 മീറ്ററായി ദീർഘിപ്പിക്കുന്നതിനും മറ്റു വികസന പ്രവർത്തനങ്ങള്‍ക്കും റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആക്‌ട് അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. പ്രാഥമിക വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു. തലശ്ശേരി താലൂക്കിലെ കീഴല്ലൂർ ദേശത്തും കരാട് ദേശത്തുമായാണ് ഈ ഭൂമി കിടക്കുന്നത്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമുള്ള തുടർനടപടികള്‍ വൈകുകയായിരുന്നു. ഈ പ്രദേശം കാർഷികമേഖലയായതിനാല്‍ വിജ്ഞാപനം പുറപ്പെടുവിച്ചശേഷം തുടർനടപടികള്‍ സ്വീകരിക്കാത്തതിനെ തുടർന്ന് സമാനതകളില്ലാത്ത ദുരന്തമാണ് പ്രദേശവാസികള്‍ നേരിട്ടത്. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറങ്ങിയതിനാല്‍ ഭൂമി ക്രയവിക്രയം നടത്താനും വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വായ്പ എടുക്കാനും സാധിച്ചിരുന്നില്ല. പ്രദേശത്തെ 30 ഏക്കറോളം വരുന്ന കൃഷിഭൂമിയില്‍ വിമാനത്താവളത്തില്‍ നിന്നും ഒഴുകി വന്ന പാറ കഷ്ണങ്ങളും ചെളിയും നിറഞ്ഞ് നശിച്ച്‌ കർഷകരുടെ ഉപജീവനം നിലച്ചു. എട്ട് വീടുകള്‍ പൂർണമായും തകർന്നു. നേരത്തെ എടുത്ത വായ്പകള്‍ പോലും തിരിച്ചടയ്ക്കാനാകുന്നില്ല. പ്രദേശത്തേക്ക് ജപ്തി നോട്ടീസുകള്‍ നേരിട്ടു. ഭൂമി ഏറ്റെടുക്കല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുകയും അഞ്ചുതവണ അത് ദീർഘിപ്പിക്കുകയും ചെയ്തു.
യോഗം വിളിച്ച്‌ മുഖ്യമന്ത്രി

മുഖ്യമന്ത്രി ഇടപെട്ട് യോഗം വിളിച്ച്‌ ചേർത്തതോടെയാണ് അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലില്‍ വഴി തെളിഞ്ഞത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനാണ് തീരുമാനം. ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതില്‍ കോളാരി, കീഴല്ലൂർ പഞ്ചായത്തില്‍ 21.81 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂർ, പട്ടാനൂർ വില്ലേജുകളില്‍പ്പെട്ട 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർനടപടിയാണ് സ്വീകരിച്ചുവരുന്നത്. 2017ലാണ് സർക്കാർ നടപടി തുടങ്ങിയത്. 2018ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ ഭൂമിയുടെ അതിർത്തിയിലെ 25 ഏക്കർ കൂടി ഏറ്റെടുക്കാൻ പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു.
1800 ഏക്കർ സ്ഥലമാണ് ഇതുവരെ ഏറ്റെടുത്തത്. കുടിയൊഴിപ്പിക്കപ്പെടുന്ന 210 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കീഴല്ലൂർ, കൂടാളി വില്ലേജുകളിലായി 36.18 ഏക്കർ ഏറ്റെടുക്കാനും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഒരു കുടുംബത്തിന് 10 സെന്റ് വീതം നല്‍കാനായിരുന്നു തീരുമാനം. 2018ല്‍ വിജ്ഞാപനമിറങ്ങിയെങ്കിലും റണ്‍വേ വികസനത്തിനായും പുനരധിവാസത്തിനായും ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. വിമാനത്താവളം നടപടി വൈകുന്നതില്‍ പ്രദേശത്തെ ഭൂവുടമകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇവിടങ്ങളിലെ കുടുംബങ്ങള്‍ കഴിഞ്ഞ എട്ടുവർഷമായി പ്രതിസന്ധിയിലാണ്. സർക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധിയെ തുടർന്നാണ് ഭൂമി ഏറ്റെടുക്കല്‍ നീണ്ടത്.
2017ലെ മഴക്കാലത്ത് വിമാനത്താവളത്തില്‍ നിന്ന് മണ്ണും ചെളിയും ഒഴുകിയെത്തി ആറ് വീടുകള്‍ ഉപയോഗിക്കാൻ പറ്റാത്ത നിലയിലായി. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരു വർഷം ഇവർക്ക് വീട്ടുവാടക അനുവദിച്ചെങ്കിലും പിന്നീട് ഒരു സഹായധനവും ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. മഴക്കാലത്ത് 60 കുടുംബങ്ങള്‍ ഇത്തരത്തല്‍ ഭീഷണി നേരിടുന്നുണ്ട്.
900 കോടിയുടെ പ്രൊപ്പോസല്‍

റണ്‍വേ എക്സ്റ്റൻഷന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടിയും ഉള്‍പ്പെടെ 900 കോടിയുടെ പ്രൊപ്പോസല്‍ ജില്ലാ കളക്ടർ സമർപ്പിച്ചിരുന്നു. ഇത് സർക്കാരിന്റെ പരിശോധനയിലാണ്. ഭൂമി ഏറ്റെടുക്കുമ്ബോള്‍ കുടിയൊഴിപ്പിക്കുന്നവർക്ക് പകരം ഭൂമി അനുവദിക്കുന്നതിന് വ്യവസ്ഥ ഇല്ലാത്തതിനാല്‍ ഒരു പ്രത്യേക പാക്കേജ് ശുപാർശ ചെയ്യാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കിയിയിട്ടുണ്ട്.

ഭൂമിയുടെ വില നിർണയ നടപടികള്‍ നടക്കുന്നു; മന്ത്രി കെ രാജൻ

വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയ നടപടികള്‍ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. നഷ്ടപരിഹാരത്തുക നിർണയിക്കും. റവന്യൂ റിക്കവറി ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഭൂമി വിട്ടുനല്‍കിയവർക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും. വിജ്ഞാപനം ചെയ്ത ഭൂമിയില്‍, വിലനിർണയത്തിലെ കാലതാമസത്തിന് 12% ശതമാനം പലിശ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പുനരധിവാസം ഇങ്ങനെ

 പുനരധിവാസത്തിന് ഏറ്റെടുക്കുന്നത് 36.18 ഏക്കർ
 ഒരു കുടുംബത്തിന് 10 സെന്റ്
 വിജ്ഞാപനം വന്ന വർഷം 2018
 കുടിയൊഴിയേണ്ട കുടുംബങ്ങളുടെ എണ്ണം 210

സ്വര്‍ണം കടമെടുത്ത് വാങ്ങിക്കൂട്ടുന്നുണ്ടോ? വിദഗ്ധര്‍ പറയുന്നത്..ലാഭം കൊയ്യണമെങ്കില്‍ ചെയ്യേണ്ടത്.

സ്വർണ വില കുതിക്കുകയാണ്. ആദ്യമായി ആഗോള വിപണിയില്‍ ഔണ്‍സിന് 3050 ഡോളർ ഇന്ന് രേഖപ്പെടുത്തി. ആഗോള വിപണയിലെ വില വർധനവ് രാജ്യത്തെ സ്വർണമാർക്കറ്റിലും പ്രതിഫലിച്ചിട്ടുണ്ട്.
ഇന്ന് ഇന്ത്യയില്‍ ഒരു ഗ്രാം സ്വർണത്തിന് 8308 രൂപയാണ് വില.
വില കൂടുമ്ബോഴും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിന് ഡിമാന്റ് ഏറുകയാണ്. ഭാവിയില്‍ ലാഭം പ്രതീക്ഷിച്ച്‌ കൈയ്യില്‍ പണം ഇല്ലെങ്കിലും കടംവാങ്ങിയെങ്കിലും ഈ സമയത്ത് സ്വർണം വാങ്ങിക്കൂട്ടുന്നവർ ഉണ്ട്. എന്നാല്‍ കടം വാങ്ങിയും ക്രൈഡിറ്റ് കാർഡിലൂടെയുമെല്ലാം ഈ സമയത്ത് സ്വർണം വാങ്ങുന്നത് ഗുണകരമാണോ? എങ്ങനെ ലാഭകരമായി സ്വർണം വാങ്ങാം? വിദഗ്ധർ പറയുന്നത് എന്താണെന്ന് പരിശോധിക്കാം.

റെക്കോഡ് വിലക്കാണ് സ്വർണ വ്യാപാരം നടക്കുന്നതെങ്കിലും കടം വാങ്ങി സ്വർണം വാങ്ങാൻ നിർദേശിക്കില്ലെന്ന് പറയുകയാണ് യുഎഇ ആസ്ഥാനമായുള്ള സ്വർണ്ണ നിക്ഷേപകയും വിശകലന വിദഗ്ദ്ധയുമായ ജോർജിന എഫലിൻ. ഇനി സ്വര്‍ണത്തിന് വില കുറഞ്ഞാലും കടം വാങ്ങി സ്വർണം വാങ്ങരുതെന്ന നിർദേശമാണ് അവർ നല്‍കുന്നത്. സ്വർണം പണയം വെച്ചാലും വിറ്റാലുമെല്ലാം വരുമാനം തന്നെയാണ്. പക്ഷെ വ്യക്തിഗത ലോണെടുത്തും പലിശക്ക് വാങ്ങിയുമെല്ലാം ഇപ്പോള്‍ സ്വർണം വാങ്ങിയാല്‍ ഭാവിയില്‍ പലിശ നിങ്ങളെ വലിയ കടക്കെണിയില്‍ എത്തിച്ചേക്കും', അവർ പറഞ്ഞു.

ഇത്തരത്തില്‍ കടം വാങ്ങി സ്വർണം വാങ്ങുന്നത് അപകടമാണെന്ന് അറിയാമെങ്കിലും ചിലർ സ്വർണം വാങ്ങാൻ തുനിഞ്ഞിറങ്ങുന്നുണ്ട്. അത്തരക്കാർക്ക് എങ്ങനെ ലാഭം കൊയ്യാം? കുറഞ്ഞ പലിശ നിരക്കുള്ള വ്യക്തിഗത ലോണുകളെ ഇതിനായി ആശ്രയിക്കാം. നിങ്ങളുടെ വായ്പയുടെ പലിശയേക്കാള്‍ വേഗത്തില്‍ സ്വർണത്തിന്റെ മൂല്യം ഉയരുകയാണെങ്കില്‍ തീർച്ചയായും ലാഭം തന്നെ. എന്നാല്‍ കുറഞ്ഞ പലിശയ്ക്ക് വ്യക്തിഗത ലോണ്‍ ലഭിക്കുമോ? സാധ്യത കുറവാണ്. ഇതിനിടയില്‍ സ്വർണ വില കുത്തനെ കുറഞ്ഞാല്‍ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പൈസ കടം വീട്ടാൻ വേണ്ടി വന്നേക്കും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണെങ്കില്‍ അപകടം കുറച്ച്‌ കൂടുതലാണ്. കാരണം ക്രെഡിറ്റ് പലിശ 14 മുതല്‍ 30 ശതമാനം വരെ വന്നേക്കും. സ്വർണത്തില്‍ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവരാണെങ്കില്‍ കടമെടുത്ത് സ്വർണ വാങ്ങുന്നത് വലിയ അപകടം ഉണ്ടാക്കില്ല.എന്നാല്‍ മറിച്ചാണെങ്കില്‍ സ്വർണത്തിന്റെ വില കുറയുന്നത് നിങ്ങള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കിയേക്കും. ചുരുക്കി പറഞ്ഞാല്‍ റിസ്ക് എടുക്കാനുള്ള ധൈര്യവും നിങ്ങളുടെ സാമ്ബത്തിക സ്ഥിതിയേയുമൊക്കെ ഇക്കാര്യത്തില്‍ പ്രധാനമാണ്.

എന്തായാലും സ്വർണത്തില്‍ സ്വന്തം പണം നിക്ഷേപിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. വില കുറയുമ്ബോള്‍ മാത്രം സ്വർണം വാങ്ങുക. സ്വർണത്തില്‍ ബുദ്ധിപൂർവ്വം നിക്ഷേപിച്ചെങ്കില്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കുമെന്ന മുന്നറിയിപ്പും ഇവർ നല്‍കുന്നു.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നതിന് അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാരും വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കണമെന്ന് ആര്‍.ജെ.ഡി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. സമരം തീര്‍ക്കാന്‍ ഇടപെടല്‍ വേണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിച്ച ആശാവര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി യു.ഡി.എഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്‌കരിച്ച്‌ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കൊപ്പം ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ തുടക്കം മുതല്‍ സമരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമ്ബാദിക്കാൻ കഴിവുള്ള സ്ത്രീ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടരുത്- ഡല്‍ഹി ഹൈക്കോടതി

വരുമാനം നേടാൻ ശേഷിയുള്ള സ്ത്രീകള്‍ അവരുടെ ഭർത്താവില്‍നിന്ന് ഇടക്കാല ജീവനാംശം അവകാശപ്പെടരുതെന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. 
നിയമം അലസത പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
സിആർപിസി സെക്ഷൻ 125 അനുസരിച്ച്‌ പങ്കാളികള്‍ക്കിടയില്‍ തുല്യത നിലനിർത്തുന്നതിനും ഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമാണ് നിയമം ഉദ്ദേശിക്കുന്നതെന്നും അല്ലാതെ അലസതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിങ് പറഞ്ഞു.

വേർപിരിഞ്ഞ ഭർത്താവ് ജീവനാംശം നല്‍കണമെന്ന ആവശ്യം നിഷേധിച്ച വിചാരണ കോടതി ഉത്തരവിനെതിരായി സ്ത്രീ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഒരു ജോലി സമ്ബാദിക്കാൻതക്ക മികച്ച വിദ്യാഭ്യാസമുള്ള ഭാര്യ, ഭർത്താവില്‍നിന്ന് ജീവനാംശം നേടുന്നതിനായി മാത്രം വെറുതെയിരിക്കരുതെന്ന് പറഞ്ഞ കോടതി, ജീവനാംശം എന്ന ആവശ്യം തള്ളുന്നതായും വ്യക്തമാക്കി. ഹർജിക്കാരിക്ക് തന്റെ വിദ്യാഭ്യാസയോഗ്യതവെച്ച്‌ സമ്ബാദിക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി. സ്വയംപര്യാപ്തത നേടുന്നതിനായി ഒരു ജോലി അന്വേഷിക്കാനും ഹർജിക്കാരിയോട് കോടതി നിർദേശിച്ചു.

2019-ലായിരുന്നു പരാതിക്കാരിയുടെ വിവാഹം. ശേഷം ഇരുവരും സിംഗപ്പുരിലേക്ക് പോയി. എന്നാല്‍, ഭർത്താവിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ക്രൂരതകള്‍ കാരണം 2021 ഫെബ്രുവരിയില്‍ താൻ ഇന്ത്യയിലേക്ക് മടങ്ങിവരികയായിരുന്നുവെന്ന് യുവതി പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ തന്റെ ആഭരണങ്ങള്‍ വിറ്റതായും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം അമ്മാവനൊപ്പം താമസിക്കാൻ തുടങ്ങിയതായും യുവതി അറിയിച്ചു. പിന്നീട് 2021 ജൂണിലാണ് ഭർത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെട്ട് സ്ത്രീ ഹർജി സമർപ്പിച്ചത്. വിചാരണക്കോടതി ഈ ഹർജി തള്ളിയതിനെ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.

ഭർത്താവ് മികച്ച വരുമാനം നേടുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്തിട്ടും തൊഴില്‍രഹിതയും മറ്റ് വരുമാന സ്രോതസുകള്‍ ഇല്ലാത്ത ആളുമായ തനിക്ക് ജീവനാംശം നിഷേധിച്ചതില്‍ വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്നാണ് സ്ത്രീയുടെ വാദം. ഇവർ ഉയർന്ന വിദ്യാഭ്യാസമുള്ളയാളും സമ്ബാദിക്കാൻ സാധിക്കുന്നവരുമാണെന്നും ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ചൂണ്ടിക്കാട്ടി എതിർഭാഗം ഈ ഹർജിയെ എതിർത്തു. തൊഴില്‍ ഇല്ല എന്ന കാരണംകൊണ്ടു മാത്രം സ്ത്രീക്ക് ജീവനാംശം ആവശ്യപ്പെടാൻ സാധിക്കില്ലെന്നും എതിർഭാഗം വ്യക്തമാക്കി.

ഓസ്ട്രേലിയയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സ്ത്രീ, വിവാഹത്തിനു മുമ്ബ് ദുബായില്‍ മികച്ച ശമ്ബളത്തില്‍ ജോലി ചെയ്തിരുന്നെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ഇതിനു പിന്നാലെ താൻ വെറുതെയിരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോലി കണ്ടെത്താൻ ശ്രമിക്കുകയാണെന്നും യുവതി വാദിച്ചെങ്കിലും ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാൻ സാധിച്ചില്ല.

15 മിനിട്ട് വെയിറ്റിംഗ് ചാര്‍ജ് 10 രൂപ; ഓട്ടോകളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്

ഓട്ടോറിക്ഷ യാത്രകള്‍ കൂലിത്തർക്കത്തില്‍ അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്.

ഓട്ടോറിക്ഷകളില്‍ 'മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര' എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലുമായി വകുപ്പ് രംഗത്തെത്തുന്നത്.

സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് യാത്രക്കാർ പറയുന്നു.

ഓട്ടോകളില്‍ കൂലിനിരക്ക് പതിക്കും

 മിനിമം കൂലി - 30 രൂപ (സഞ്ചരിക്കാവുന്ന ദൂരം - 1.5 കിലോ മീറ്റർ). 1.5 കിലോമീറ്ററിന് ശേഷം ഓടുന്ന ഓരോ കിലോമീറ്ററിനും 15 രൂപ

 ഒരുവശത്തേക്ക് മാത്രം യാത്ര ചെയ്താല്‍ മീറ്റർ കൂലിയോടൊപ്പം മിനിമം കൂലി കുറച്ചുള്ള തുകയുടെ 50 ശതമാനം അധികമായി നല്‍കണം

 രാത്രി 10 മുതല്‍ പുലർച്ചെ 5 മണി വരെ മീറ്ററനുസരിച്ചുള്ള കൂലിയുടെ 50 ശതമാനം അധികമായി നല്‍കണം

വെയിറ്റിംഗ് ചാർജ്ജ്

 ഓരോ 15 മിനിട്ടിനും 10 രൂപ

 ഒരുദിവസം പരമാവധി 250 രൂപ

റോട്ടറി ക്ലബ്ബുകളുടെ സഹായത്തോടെ ഓട്ടോറിക്ഷകളില്‍ ഫെയർ ചാർട്ട് പതിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. മീറ്റർ പ്രവർത്തിപ്പിക്കാതെ ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയുണ്ടാകും

- മോട്ടോർ വാഹനവകുപ്പ് അധികൃതർ

'ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു'; ഷിബില കൊലക്കേസില്‍ യാസര്‍ റിമാൻഡില്‍

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി യാസിർ റിമാൻഡില്‍. താമരശ്ശേരി കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

പ്രതിക്കായി അന്വേഷണസംഘം ഉടൻ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുക്കും. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് പൊലീസിന്റെ നിലവിലെ കണ്ടെത്തല്‍. യാസിറിന്റെ ആക്രമണത്തില്‍ കഴുത്തിനു മുറിവേറ്റ ഷിബില കഴിഞ്ഞ ദിവസമാണ് മരിച്ചത്.

അതേസമയം, ഷിബില കൊലക്കേസില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
പ്രണയിച്ച്‌ വിവാഹം ചെയ്തവരായിരുന്നു യാസറും ഷിബിലയും. യാസിറിന്റെ ലഹരിയുപയോഗവും, ശാരീരിക പീഡനവും കാരണം സഹികെട്ടാണ് ഷിബില യാസിറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് മകള്‍ക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇതെടുക്കാനായി ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ സമ്മതിച്ചില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസർ ഷിബിലയുടെ വസ്ത്രങ്ങള്‍ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബിലെ പൊലീസില്‍ പരാതി നല്‍കി. നാട്ടുകാരില്‍ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു.

അതിനിടയിലാണ് സ്കൂള്‍ സർട്ടിഫിക്കറ്റുകള്‍ യാസർ കക്കാട്ടെ വീട്ടിലെത്തി തിരികെ നല്‍കിയത്. വൈകീട്ട് നോമ്ബുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു. അത് പക്ഷേ ഷിബിലയുടെ ജീവനെടുക്കാനായിരുന്നുവെന്ന് ആരും അറിഞ്ഞില്ല. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തുമ്ബോഴേക്കും ഷിബില കുത്തേറ്റ് വീണിരുന്നു. അച്ഛൻ അബ്ദു റഹ്മാനും അമ്മ ഹസീനയ്ക്കും വെട്ടേറ്റു. അയല്‍വാസികള്‍ക്ക് നേരെയും കത്തിവീശി. കൊലപാതകം നടന്ന നേരത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്വബോധത്തോടെ കരുതിക്കൂട്ടിയാണ് യാസിർ കൊലചെയ്യാനെത്തിയെന്നാണ് പൊലീസ് നിഗമനം.