BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

അംഗീകാരമില്ലാത്ത 35 കോമ്പിനേഷൻ മരുന്നുകൾ തടഞ്ഞ് കേന്ദ്രം; പട്ടികയിൽ വേദനസംഹാരികളും

അംഗീകാരമില്ലാത്ത മരുന്നുകൾക്ക് എതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. 
ഇന്ത്യയിലെ ഉന്നത ആരോഗ്യ നിയന്ത്രണ സ്ഥാപനമായ സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് നടപടിയെടുത്തത്. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ നിലവിലുള്ള മരുന്നുകളുടെ വിൽപ്പന ഉൾപ്പെടെ തടയാനാണ് തീരുമാനം.

35 ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകളുടെയും മറ്റ് അംഗീകൃതമല്ലാത്ത മരുന്നുകളുടെയും ഉത്പാദനം, വിൽപ്പന, വിതരണം എന്നിവ നിർത്തിവയ്ക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അടിയന്തിരമായി കേന്ദ്രം നിർദേശിച്ചുവെന്നാണ്‌ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം മരുന്നുകളുടെ വിൽപ്പന മാനദണ്ഡം കൂടുതൽ ശക്തമാക്കാനാണ് ഈ തീരുമാനം.
വേദനസംഹാരികൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ, രക്താതിമർദ്ദ മരുന്നുകൾ, ന്യൂറോപതിക് വേദന സംഹാരികൾ, ഫെർട്ടിലിറ്റി മരുന്നുകൾ, പോഷകാഹാര സപ്ലിമെന്റുകൾ എന്നിവ തടഞ്ഞ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ മരുന്നുകളിൽ സാധുവായ ശാസ്ത്രീയ ന്യായീകരണമില്ലാതെ ഒരു ഗുളികയിൽ ഒന്നിലധികം ഔഷധ സംയോജനങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.

അറുപതിന് മുകളിലാണോ പ്രായം, നിങ്ങള്‍ക്ക് വേണ്ട രക്തസമ്മര്‍ദ്ദം എത്രയെന്നറിയാമോ?

പ്രായം കൂടുന്നതിനനുസരിച്ച്‌ ആളുകളുടെ ഷുഗര്‍ ലെവലിലും ബ്ലഡ് പ്രഷറിലും വ്യത്യാസങ്ങള്‍ വരും.
 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ 120/ 80mmHg ബ്ലഡ് പ്രഷര്‍ ആണ് വേണ്ടത് 31നും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരില്‍ 122/ 82mmHg ആണ് വേണ്ടത് 41-50 നും ഇടയില്‍ പ്രായമുള്ളവരില്‍ 124 /84mmHg ആണ് വേണ്ടത് 51-60 പ്രായമുള്ളവരില്‍ 126/ 86mmHg ആണ് വേണ്ടത്.

60ന് മുകളില്‍ പ്രായമുള്ളവരില്‍ 130 88 mmHg ആണ് ഉണ്ടായിരിക്കേണ്ടത്. അതേസമയം രക്തസമ്മര്‍ദ്ദം 140/90mmHg ആകുകയോ അതിനു മുകളില്‍ പോവുകയോ ചെയ്താല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആണെന്നാണ് അര്‍ത്ഥം. ഇത് ഹൃദ്രേഗങ്ങള്‍ക്കും സ്‌ട്രോക്കിനും കാരണമാകാം. അതേസമയം രക്തസമ്മര്‍ദ്ദം 90/ 60mmHg ആണെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദ്ദം എന്നാണ് അര്‍ത്ഥം.

അതേസമയം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആളുകളുടെ ആരോഗ്യത്തെയും പ്രായത്തെയും അനുസരിച്ചിരിക്കും. സാധാരണയായി 70-100 ഇടയിലാണ് ഷുഗര്‍ ലെവല്‍ വേണ്ടത്. ഇത് ആഹാരം കഴിച്ച്‌ 8 മണിക്കൂറിനു ശേഷമുള്ള കണക്കാണ്. 100- 25നും ഇടയിലാണെങ്കില്‍ പ്രീ ഡയബറ്റിക് എന്നാണ് അര്‍ത്ഥം. 126ന് മുകളിലാണെങ്കില്‍ പ്രമേഹത്തിന്റെ സാധ്യതയാണ് കാണുന്നത്. അതേസമയം 200 മുകളിലാണെങ്കില്‍ അടിയന്തരമായി മരുന്ന് ചികിത്സ ആരംഭിക്കണം എന്നാണ് അര്‍ത്ഥം.

കുട്ടികളെ കടത്തുന്നത് തടയുന്നതിന് സംസ്ഥാനങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സുപ്രീം കോടതി

കുട്ടികളെ കടത്തുന്നത് തടയുന്നതിന് സംസ്ഥാനങ്ങള്‍ പാലിക്കേണ്ട വിപുലമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ സുപ്രീം കോടതി.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.

കുട്ടികളെ കടത്തുന്ന കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കാൻ കീഴ്‌ക്കോടതികള്‍ക്ക് നിർദ്ദേശം നല്‍കണമെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് രാജ്യത്തുടനീളമുള്ള ഹൈക്കോടതികളോട് നിർദ്ദേശിച്ചു.

കുട്ടികളെ കടത്തുന്നത് തടയുന്നതിന് സംസ്ഥാനങ്ങള്‍ പാലിക്കേണ്ട വിപുലമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

'കുട്ടികളെ കടത്തുന്ന കേസുകളില്‍ വിചാരണ തീര്‍പ്പാക്കാത്തതിന്റെ സ്റ്റാറ്റസ് പ്രഖ്യാപിക്കാന്‍ രാജ്യത്തുടനീളമുള്ള ഹൈക്കോടതികളോട് നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് 6 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ദൈനംദിന വിചാരണ നടത്താനും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം,' സുപ്രീം കോടതി പറഞ്ഞു.

"ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയാല്‍, ആദ്യപടി അത്തരം ആശുപത്രികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുക എന്നതാണ്" കോടതി ഉത്തരവിട്ടു.

ഉത്തര്‍പ്രദേശില്‍ ഒരു ആണ്‍കുട്ടിയെ ആഗ്രഹിച്ച്‌ ദമ്ബതികള്‍ കുഞ്ഞിനെ കടത്തിയ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമര്‍ശം.

'പ്രതി ഒരു മകനെ കൊതിച്ചു, തുടര്‍ന്ന് 4 ലക്ഷം രൂപയ്ക്ക് ഒരു മകനെ ലഭിച്ചു. നിങ്ങള്‍ക്ക് ഒരു മകനെ വേണമെങ്കില്‍ കുട്ടികളെ കടത്തിക്കൊണ്ടു വരാന്‍ കഴിയില്ല. കുഞ്ഞിനെ മോഷ്ടിച്ചതാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു,' ബെഞ്ച് പറഞ്ഞു.

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്.
 പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് ‌വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കാന്‍സറിന്റെ ഈ ലക്ഷണങ്ങളെ കരുതിയിരിയ്‌ക്കുക: തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ കാന്‍സറിനോട് ഗുഡ്‌ബൈ പറയാം

ലോകത്തെ എല്ലാ മനുഷ്യരും വളരെയധികം ഭയത്തോടെ നോക്കി കാണുന്ന അസുഖമാണ് കാന്‍സര്‍. എന്നാല്‍ തുടക്കത്തില്‍ കണ്ടുപിടിച്ച്‌ ചികിത്സിച്ചാല്‍ ഈ രോഗം പമ്ബ കടക്കുമെന്നുറപ്പ്.

എന്നാല്‍ നമ്മളില്‍ കാണുന്ന രോഗലക്ഷണങ്ങള്‍ ഗൗരവമായി എടുത്ത് നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതാണ്. എന്നാല്‍ പലരും ഈ രോഗലക്ഷണങ്ങള്‍ അവഗണിയ്‌ക്കുകയാണ് പതിവ്.

എന്നാല്‍ കാന്‍സര്‍ പിടി മുറുക്കുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കും. വളരെ അപകടകരം ഈ 10 തലവേദനകള്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ നിസ്സാരമെന്ന് കരുതി നമ്മളില്‍ പലരും തള്ളിക്കളയുന്നു. എന്നാല്‍ പിന്നീട് അത് കാന്‍സറായി രൂപം പ്രാപിയ്‌ക്കുമ്ബോഴാണ് കാര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാവുന്നത്. കാന്‍സറിനു മുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം ഉണ്ടാക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം സ്‌കിന്‍ കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ മുന്നിലാണ് അമിത ക്ഷീണം.

കൈകാലുകളില്‍ നീര്

കൈകാലുകളില്‍ നീര് കാണപ്പെടുന്നതും വെറുതേ തള്ളിക്കളയേണ്ട. ഇതും സ്‌കിന്‍ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നീരിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

നെഞ്ചില്‍ വേദന

ശ്വാസമെടുക്കുമ്ബോള്‍ നെഞ്ചില്‍ വേദന ഉള്ളതായി തോന്നുന്നുണ്ടെങ്കിലും സ്‌കിന്‍ കാന്‍സര്‍ പ്രശ്നമുണ്ടാക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

കാലിലെ വ്രണങ്ങള്‍

കാലിലുണ്ടാകുന്ന വ്രണങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും മാറാതെ കാലങ്ങളായി ഇവ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്‌ക്കാം.

ചര്‍മ്മത്തിലെ തടിപ്പുകള്‍

സൂര്യപ്രകാശമേല്‍ക്കുമ്ബോള്‍ ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്‌കിന്‍ കാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം.

വിളര്‍ച്ച

വിളര്‍ച്ചയും ചര്‍മ്മാര്‍ബുദം വരാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് വിളര്‍ച്ച ഉണ്ടാവുന്നത്.

വായിലെ അള്‍സര്‍

അടിയ്‌ക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ കാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേയും പ്രധാന ലക്ഷണമാണ് വായിലെ അള്‍സര്‍.
രക്തം കട്ടപിടിയ്‌ക്കുന്നത്

ചര്‍മ്മത്തില്‍ രക്തം കട്ടപിടിച്ചു കാണുന്നത് ശ്രദ്ധിക്കുക. ഇത് പലപ്പോഴും ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേക പാടുകള്‍ ചര്‍മ്മത്തില്‍ പ്രത്യേക രീതിയിലുളള പാടുകള്‍ കാണപ്പെടുന്നതും ശ്രദ്ധിക്കുക. പ്രത്യേകിച്ച്‌ കവിളിലും മൂക്കിലുമെല്ലാം

ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം.

ഇടയ്‌ക്കിടെയുള്ള വയറു വേദന
ഇടയ്‌ക്കിടെയുള്ള വയറു വേദനയാണ് മറ്റൊരു ലക്ഷണം. ദഹനപ്രശ്നമെന്ന് കരുതി അതിനെ തള്ളിക്കളയാതിരിയ്‌ക്കുക. പലപ്പോഴും വയറ്റിലെ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ് ഇത്.
തൊണ്ട വേദന

തൊണ്ട വേദന പോലുള്ള പ്രശ്നങ്ങളേയും അവഗണിക്കരുത്. വായിലെ കാന്‍സര്‍ അല്ലെങ്കില്‍ തൊണ്ടയിലെ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമായിരിക്കും ഇത്.

മാസപ്പടി കേസ്: എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്‌എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് തേടി ഇഡി നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. അതിനിടെയാണ്, കേസില്‍ അന്വേഷണം നടത്തിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7 ല്‍ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
ഇതിന്റെ പകര്‍പ്പ് വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി പരിഗണിക്കുകയും, പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. എസ്‌എഫ്‌ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്നു തന്നെ ഇഡിക്ക് കൈമാറിയേക്കും. എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൂടി ലഭിക്കുന്നതോടെ, അതു കൂടി പരിശോധിച്ച്‌ തുടര്‍ നടപടികളിലേക്ക് പോകാനാണ് ഇഡിയുടെ തീരുമാനം.

എറണാകുളം ജില്ലാ കോടതിവളപ്പില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി

എറണാകുളത്ത് അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. എറണാകുളം ജില്ലാ കോടതിവളപ്പില്‍ ആണ് സംഭവം.

16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും എട്ട് അഭിഭാഷകർക്കും പരിക്കേറ്റതായാണ് വിവരം. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ബാർ അസോസിയേഷന്‍റെ വാർഷികാഘോഷത്തില്‍ എസ്‌എഫ്‌ഐക്കാർ പ്രശ്നമുണ്ടാക്കിയെന്ന് അഭിഭാഷകർ ആരോപിക്കുന്നു. എന്നാല്‍ അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിനു കാരണമായതെന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ പറയുന്നു.

മാളയില്‍ നടന്നത് അതിക്രൂര കൊലപാതകം; 6 വയസുകാരനെ കൊന്നത് പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെ

തൃശ്ശൂര്‍ മാളയില്‍ പീഡനശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയേക്കും. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയില്‍ നിന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

തൃശൂരില്‍ മാളയെ നടുക്കിയ ആറുവയസുകാരന്‍റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്. യുകെജി വിദ്യാർത്ഥിയായ ആറ് വയസുകാരനെ അയല്‍വാസിയായ ജോജോ (20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് തൃശൂർ റൂറല്‍ എസ്പി ബി കൃഷ്ണകുമാർ അറിയിച്ചു. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കുട്ടിയെ കൊന്നതെന്ന് പ്രതി പറഞ്ഞെന്ന് എസ്പി ബി കൃഷ്ണകുമാർ കൂട്ടിച്ചേര്‍‍ത്തു.

കുട്ടിയുടെ വീടിൻ്റെ തൊട്ട് അയല്‍വാസിയാണ് പ്രതിയായ ജോജോ. ഇയാള്‍ നേരത്തെ ബൈക്ക് മോഷണ കേസില്‍ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച്‌ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാല്‍ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറഞ്ഞു. ഇതോടെയാണ് കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത്. കയറി വരാൻ ശ്രമിച്ചപ്പോള്‍ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയില്‍ താഴ്‌ന്നത്. കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്ത പറമ്ബിലേക്ക് പ്രതിമാറി നിന്നു. തെരച്ചില്‍ നടത്തുന്ന നാട്ടുകാർക്കൊപ്പം പിന്നീട് കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയതിനുശേഷവും കൂസല്‍ ഇല്ലാതെ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഡിമാന്റില്‍ കുതിച്ച്‌ സ്വര്‍ണം: പവന് 2,160 രൂപ കൂടി 68,480 രൂപയായി

സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം കൂടിയത് 2,160 രൂപ. ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ഇതോടെ രണ്ട് ദിവസത്തിനിടെ 2680 രൂപയാണ് കൂടിയത്. 8560 രൂപയാണ് ഗ്രാമിന്.

അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ചൈനയുടേത് വൻതോതില്‍ വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വർധനയ്ക്ക് പിന്നില്‍.

രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,089.17 ഡോളറിലെത്തി. ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 3,167 ഡോളർ നിലവാരത്തിലാണ്.

മഹാവിർ ജയന്തി പ്രമാണിച്ച്‌ ഓഹരി വിപണിക്ക് അവധിയാണ്. എങ്കിലും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ വൈകീട്ട് അഞ്ചിന് വ്യാപാരം ആരംഭിക്കും. കമ്മോഡിറ്റി എക്സ്ചേഞ്ചിലെ വില വർധന അപ്പോഴായിരിക്കും പ്രതിഫലിക്കുക.

ലോകത്തിലെ രണ്ട് വൻകിട സാമ്ബത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘർഷമാണ് സ്വർണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയർത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയർന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തു.

ലോണെടുക്കാന്‍ ആള് കൂടും, റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കും നല്ലകാലം; കാത്തിരുന്ന പ്രഖ്യാപനമെത്തി

ഒരു വീട് വയ്ക്കാനോ പുതിയ വാഹനം വാങ്ങാനോ ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. 
റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ തീരുമാനം പ്രഖ്യാപിക്കുമ്ബോള്‍ അത് വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ലകാലമാണെന്ന സൂചനയാണ് നല്‍കുന്നത്.
ആര്‍ബിഐ പ്രധാന വായ്പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചുവെന്നതാണ് പുതിയ പ്രഖ്യാപനം. റിപ്പോ നിരക്ക് ആറ് ശതമാനമായി കുറഞ്ഞു.

ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് തീരുമാനം. ഫെബ്രുവരിയിലും 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി വായ്പ നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന-വാഹന, വ്യക്തിഗത വായ്പ പലിശ നിരക്കും ബാങ്കുകളില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് വായ്പാ സാകര്യം ലഭിക്കാന്‍ ഇത് സഹായകമാകും. വായ്പയുടെ ചെലവ് കുറച്ച്‌ വളര്‍ച്ചയ്ക്ക് കരുത്തേകുക എന്നതാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.