അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരില്‍ തലയടിച്ചുവെന്നും ബോധം വന്നപ്പോള്‍ മകൻ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പൊലീസിന് മൊഴി നല്‍കി.
ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവർ മൊഴിയില്‍ പറയുന്നു.
സംഭവ ദിവസം 50,000രൂപ കടം തിരികെ നല്‍കണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ ഉള്‍പ്പെടെ മകനുമായി പോയി. അധിക്ഷേപങ്ങള്‍ കേട്ടത് മകന് സഹിച്ചില്ല. ഇതിന് ശേഷമാണ് അഫാൻ ആക്രമിച്ചത്. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. യൂ ട്യൂബില്‍ ഇളയമകനെ കൊണ്ട് പലതും സെർച്ച് ചെയ്യിച്ചുവെന്നും ഷെമി മൊഴി നല്‍കി. കിളിമാനൂർ എസ്‌എച്ച്‌ഒക്കാണ് മൊഴി നല്‍കിയത്.
No comments
Post a Comment