30 സീറ്റ് ബസിന് ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എല്‍) ഇന്ധനം നല്‍കും. ഒട്ടും അന്തരീക്ഷ മലിനീകരണമില്ലാത്ത യാത്രയാണ് പ്രത്യേകത. കെ.പി.ഐ.ടി ടെക്‌നോളജീസ്, ബി.പി.സി.എല്‍ എന്നിവയുമായി സഹകരിച്ച് ജപ്പാനിലെ മിറ്റ്‌സുയി ആൻഡ് കമ്ബനി ലിമിറ്റഡ്, നെതർലൻഡ്‌സിലെ വി.ഡി.എല്‍ ഗ്രൂപ്പ്‌എന്നിവയുടെ പിന്തുണയോടെ ഇ.കെ.എ മൊബിലിറ്റിയാണ് ബസ് നിരത്തിലിറക്കുന്നത്.
ഒമ്ബതുമീറ്റർ നീളമുള്ള ബസില്‍ ഹൈഡ്രജൻ ഇന്ധന സെല്‍ സാങ്കേതികവിദ്യ സംയോജിപ്പിച്ചു. ബി.പി.സി.എല്ലാണ് ഹൈഡ്രജൻ ഉത്പാദനം, വിതരണം, ഇന്ധനം നിറയ്ക്കല്‍ എന്നിവ നിർവഹിക്കുന്നത്.
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ സ്വീകാര്യത ബസിന്റെ വരവോടെ വേഗത്തിലാകുമെന്ന് അധികൃതർ പറഞ്ഞു. ഹരിത ഹൈഡ്രജൻ അടിസ്ഥാന സൗകര്യത്തില്‍ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യും. ശുദ്ധമായ ഊർജ പരിഹാരങ്ങള്‍ കൂടുതലാക്കുന്നതിലൂടെ സുസ്ഥിര സഞ്ചാരത്തില്‍ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
സുസ്ഥിര നഗര ഗതാഗതത്തിനുള്ള ശുദ്ധമായ ഊർജ്ജ പരിഹാരങ്ങള്‍ക്ക് തുടക്കമിടുകയാണ്.
No comments
Post a Comment