കേരളത്തിലെ ദേശീയപാത 66 ന്റെ നിർമ്മാണം നടക്കുന്നതിനാൽ പലയിടത്തും ഗതാഗത കുരുക്കും അപകടങ്ങളും പതിവാകുന്നു
പൂർത്തിയാക്കിയ അടിപ്പാതകൾ തുറന്നു നൽകാത്തതിനാൽ പ്രധാന ജംഗ്ഷനുകൾ കടക്കാൻ കിലോമീറ്ററോളം ചുറ്റി തിരിയേണ്ട സ്ഥിതിയാണ്.
പൊട്ടിപ്പൊളിഞ്ഞ സർവീസ് റോഡുകൾ യഥാസമയം നന്നാക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല.
പരാതി പറയാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് പൊതു ജനം. ജനപ്രതിനിധികൾ പോലും ഈ കാര്യത്തിൽ ഗുരുതരമായ അലംഭാവം കാട്ടുകയാണെന്നാണ് പരാതി.
വികസനം നടക്കുമ്പോൾ ജനം എല്ലാം സഹിക്കണമെന്ന പരിഹാസ്യമാണ് വേണ്ടപ്പെട്ടവരിൽ നിന്നും കേൾക്കുന്നതെന്നാണ് വ്യാപാരികളുടെയും ആക്ഷേപം.
സർവീസ് റോഡുകളിൽ ബസ് വേ ഇല്ലാത്തതും, ഓട്ടോ റിക്ഷകൾക്ക് പാർക്ക് ചെയ്യാൻ കഴിയാത്തതും, കൃത്യമായ ദിശാസൂചികൾ ഇല്ലാത്തതും മൂലം ഉണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്.
ദേശീയ പാതയോരത്ത് ചേർന്നുള്ള കാനകളുടെ നിർമ്മാണം അശാസ്ത്രീയമായതിനാൽ ഇരുവശങ്ങളിലും മഴവെള്ളം കുത്തിയൊഴുകുന്നത് വശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ദുരിതങ്ങളും ഉണ്ടാക്കുകയാണ്.
ജനജീവിതം ദുസ്സഹമാക്കുന്നത് ജനപ്രതിനിധികൾ പോലും കണ്ടില്ലെന്ന് നടിക്കുന്നത് വരാനിരിക്കുന്ന ജനവിധിയിൽ പ്രതിഫലിക്കും എന്നാണ് പൊതുവെയുള്ള അഭിപ്രായം
No comments
Post a Comment