BREAKING NEWS
National News

728x90

header-ad

468x60

header-ad

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍; സ്ത്രീകളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

അമിതവണ്ണമുള്ളവരില്‍ കാണുന്ന അധികവിശപ്പും ക്ഷീണവും ഒരുപക്ഷേ കരളിനെ ബാധിക്കുന്ന ഗുരുതര അസുഖമായ 'ഫാറ്റി ലിവര്‍' കൊണ്ടാകാം.
ഫാറ്റി ലിവറിനെ പൊതുവെ മദ്യപാനത്തിന്റെ പരിണിത ഫലമായി ഉണ്ടാകുന്ന രോഗം എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മദ്യപിക്കാത്തവരിലും, സ്ത്രീകളിലുമെല്ലാം ഫാറ്റി ലിവര്‍ കാണപ്പെടാനുള്ള സാധ്യത സര്‍വ്വസാധാരണമാണ്. എന്നാല്‍ മദ്യപാനികളിലും മദ്യം ഉപയോഗിക്കാത്തവരിലും കാണപ്പെടുന്ന ഫാറ്റി ലിവറിന് ഒരേ സ്വഭാവമല്ല. മദ്യപിക്കാത്തവരില്‍ വരുന്ന അസുഖത്തെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന് അറിയപ്പെടുന്നു.

സ്ത്രീകളിലെ ഫാറ്റി ലിവര്‍ ലക്ഷണങ്ങള്‍

~വയറിന്റെ വലത് ഭാഗത്തായി വീര്‍ത്തു വരുന്നതായി ശ്രദ്ധയിവല്‍പ്പെടുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക.

~വയറിന്റെ വലത് വശത്ത് ഇടയ്ക്കിടെയുണ്ടാകുന്ന തടിപ്പ് ഫാറ്റി ലിവറിന്റെ ലക്ഷണമായിരിക്കാം.

~രാത്രി നന്നായി ഉറക്കം ലഭിച്ചാലും രാവിലെ ക്ഷീണം അനുഭവപ്പെടാറുണ്ടോ? എന്നാല്‍ ഇത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍ ആകാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് വര്‍ധിച്ച്‌ വരുന്ന ക്ഷീണമാണ്.

~ഭക്ഷണ ശീലത്തില്‍ പ്രത്യേകിച്ച്‌ മാറ്റങ്ങള്‍ വരുത്താതെയും, പ്രത്യേക കാരണങ്ങള്‍ ഇല്ലാതെയും സ്ത്രീകള്‍ക്ക് അമിത വണ്ണമുണ്ടാവുകയാണങ്കില്‍ ഫാറ്റി ലിവര്‍ പരിശോധന നടത്തേണ്ടതുണ്ട്.

~ദഹനക്കേട് ഓക്കാനം തുടങ്ങിയവയും ഫാറ്റി ലിവറിന്റെ ആദ്യകാല ലക്ഷണങ്ങളാകാം എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

~ചര്‍മത്തില്‍ കാരണമില്ലാതെ ഉണ്ടാകുന്ന കറുത്ത പാടുകളും അവഗണിക്കരുത്. കഴുത്തിലോ കക്ഷത്തിലോ ഉണ്ടാകുന്ന കറുത്ത പാടുകള്‍ നിസാരമാണെന്ന് കരുതരുത്. പാടുകള്‍ക്ക് പുറമെ ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം.

~ഹോര്‍മോണുകളുടെല നിയന്ത്രണത്തിലും വലിയ പങ്കുവഹിക്കുന്ന അവയവമാണ് കരള്‍. അനാരോഗ്യകരമായ കരള്‍ ഹോര്‍മോണ്‍ അസുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് ക്രമരഹിതമായ ആര്‍ത്തവം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
« PREV
NEXT »

Facebook Comments APPID