BREAKING NEWS
National News

728x90

header-ad

468x60

header-ad

വ്യോമസേന യുദ്ധ വിമാനം രാജസ്ഥാനില്‍ തകര്‍ന്ന് വീണു; പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു

രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. 
SEPECAT ജാഗ്വാർ വിമാനമാണ് ചുരുവിലെ ഗ്രാമീണ മേഖലയില്‍ ഒരു വയലില്‍ തകർന്നു വീണത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
« PREV
NEXT »

Facebook Comments APPID