ജോലിക്കെത്തിയ അദ്ധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികള്‍ അഴിച്ചുവിട്ടു
കെപിഎസ്‌ടിഎ, എച്ച്‌എസ്‌ടിഎ യൂണിയനുകളില്‍പ്പെട്ട 15 അദ്ധ്യാപകരാണ് ഹാജരായത്.
പുറത്ത് നിന്നെത്തിയ സമരാനുകൂലികള്‍ സ്‌കൂളില്‍ കയറി ബഹളമുണ്ടാക്കി. ഇതിനിടെയാണ് കാർ ഉള്‍പ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത്. സംഘർഷത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അദ്ധ്യാപകർ ഇപ്പോഴും സ്‌കൂളില്‍ തന്നെ തുടരുകയാണ്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ക്ലാസ് നടക്കുന്നില്ല.
അതേസമയം, കാസർകോട് വെള്ളരിക്കുണ്ട് പരപ്പ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്‌കൂളില്‍ അദ്ധ്യാപികയെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. രാവിലെ പത്ത് മണിയോടെ സംഘടിച്ചെത്തിയ ഇടത് നേതാക്കളാണ് അദ്ധ്യാപിക സിജിയെ ഓഫീസില്‍ പൂട്ടിയിട്ടത്. പ്രധാന അദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപിക പ്രഭാവതിയുമായി സമരാനുകൂലികള്‍ വാക്കേറ്റം നടത്തി. പൊലീസ് എത്തിയാണ് വാതില്‍ തുറന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് അദ്ധ്യാപിക പറഞ്ഞു.
No comments
Post a Comment