BREAKING NEWS
National News

728x90

header-ad

468x60

header-ad

സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു; കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. 
സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്.
കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വിസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.

ഇന്നത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്‌ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറകടറുടെ സര്‍ക്കുലര്‍. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം.
« PREV
NEXT »

Facebook Comments APPID