ആശുപത്രികള്‍ ബാലാവകാശ സൗഹൃദമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറോട് കമ്മിഷൻ അംഗം സിസിലി ജോസഫ് ഉത്തരവില്‍ ആവശ്യപ്പെട്ടു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 2024 ഒക്ടോബർ എട്ടിന് രാത്രി പരിക്കുപറ്റി ചികിത്സയ്ക്ക് എത്തിയ രണ്ടു കുട്ടികളോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ദേഷ്യത്തോടെ പെരുമാറിയെന്നും ആവശ്യമായ പരിചരണം നല്‍കിയില്ലെന്നുമുള്ള പരാതിയിലാണ് കമ്മിഷൻ ഉത്തരവ്.
ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ്, പൊതുപ്രവർത്തകനായ യു.എ. റസാക്ക് എന്നിവരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിഷനെ സമീപിച്ചിരുന്നത്. പരാതിയില്‍ ആരോഗ്യവകുപ്പിന്റെ വിശദീകരണം കമ്മിഷൻ തേടിയിരുന്നു.
മുറിവുപറ്റി തന്റെ മുന്നില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനോട് സഹാനുഭൂതിയില്ലാതെ ഡ്യൂട്ടി ഡോക്ടർ പെരുമാറിയത് മറ്റ് ഡോക്ടർമാർക്കും അപമാനകരമാണെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. പരിക്കുപറ്റി വരുന്ന കുട്ടികള്‍ക്കു പരമാവധി വേഗത്തില്‍ ചികിത്സനല്‍കുവാൻ ആവശ്യമായ നടപടികളും നിർദേശങ്ങളും ആരോഗ്യവകുപ്പ് ഡയറക്ടർ നല്‍കണം. കൂടുതല്‍ ബാലസൗഹൃദ സമീപനം സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ എല്ലാ ഡോക്ടർമാർക്കും നിർദേശം നല്‍കണം.
രോഗികള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ ദ്വിതീയ ആരോഗ്യ പരിപാലനകേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിക്കണമെന്നും രണ്ടുമാസത്തിനകം സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
No comments
Post a Comment