BREAKING NEWS
National News

728x90

header-ad

468x60

header-ad

തീരദേശ ഹൈവേ ഡി.പി.ആർ പ്രസിദ്ധീകരിക്കണം: ലാറ്റിൻ ഫ്രറ്റേർണിറ്റി കോൺഗ്രസ്

ആലപ്പുഴ: തീരദേശ ഹൈ വേ പദ്ധതിയുടെ വിശദ പദ്ധതി രേഖ ( ഡി.പി.ആർ) പ്രസിദ്ധീകരിക്കണമെന്ന് ലാറ്റിൻ ഫ്രറ്റേർണിറ്റി കോൺഗ്രസ് സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
സാഗർ മാല പദ്ധതിയുടെ ഭാഗമായി ചരക്ക് ഗതാഗതത്തിനായി അദാനിക്ക് വേണ്ടിയാണോ തീര ദേശപാത പണിയുന്നതെന്ന് കേരള സർക്കാർ വ്യക്തമാക്കണം.
ഡി.പി.ആർ പ്രസിദ്ധീകരിക്കാതെ നടപ്പിലാക്കിയ എൻ.എച്ച്-66 പുനർ നിർമ്മാണം പ്രദേശ വാസികൾക്ക് ദുരിതം വിതച്ചിരിക്കുകയാണ്.

തീരദേശ പാത വികസനത്തിന്റെ വിശദാംശങ്ങൾ അറിയാൻ അതിനായി സ്ഥലം നൽകുന്നവർക്കും തീരദേശ വാസികൾക്കും അവകാശമുണ്ട്.സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ട പരിഹാരവും സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.

ഡോ.കെ.എസ്.മനോജ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടെൻസൺ ജോൺകുട്ടി, സോളമൻ അറയ്ക്കൽ,തോമസ് കണ്ടത്തിൽ,നെൽസൺ മാണിയ പൊഴി,പ്രിറ്റി തോമസ്,വിൽസൺ.പി.ജെ,ജോൺകുട്ടി പടാകുളം,സുജ അനിൽ,പി.എം.ജോസി,സി.എസ്.പ്രവീൺ, സോളമൻ പഴമ്പാശ്ശേരി സാബു ജോൺ, ജോൺ പോൾ എന്നിവർ സംസാരിച്ചു.
« PREV
NEXT »

Facebook Comments APPID