ഇന്നേക്ക് കന്യാസ്ത്രീകള്‍ ജെയിലില്‍ ആയിട്ട് എട്ട് ദിവസമായി. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് പ്രാധാനപ്പെട്ട കാര്യം. ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എൻഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കില്ല.
എൻഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടർന്നാണ് തീരുമാനം. നിലവില്‍ കേസ് പരിഗണിക്കാൻ അധികാരമില്ലെന്നാണ് സെഷൻസ് കോടതി ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ ബജ്റംഗ്ദള്‍ പ്രവർത്തകർ കോടതിക്ക് പുറത്ത് ആഹ്‌ളാദ പ്രകടനം നടത്തി.
No comments
Post a Comment