BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

മദ്യനയം; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഡ്രെെഡേയിലും മദ്യം വിളമ്ബാം, നിബന്ധനയിങ്ങനെ

2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാം. വിവാഹം, അന്തർദേശീയ കോണ്‍ഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുൻകൂട്ടി കാണിച്ച്‌ എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാർ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്ബാമെന്നുമാണ് നിർദേശം.

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നല്‍കാം. ഇതിനായി യാനങ്ങള്‍ക്ക് ബാർലൈസൻസ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. ആരാധനാലയങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി. നിയമത്തിലെ നിയന്ത്രണങ്ങള്‍ മൂലം ആയിരത്തിലധികം ഷാപ്പുകള്‍ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു.

'തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോ? പൊലീസ് വേഷത്തിലും സുരേഷ് ഗോപി പരിപാടിക്ക് പോയിട്ടുണ്ട്'; വീണ്ടും ഗണേശ് കുമാര്‍

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ വീണ്ടും പരിഹാസവുമായി മന്ത്രി കെ ബി ഗണേശ് കുമാർ.

തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് താൻ പറഞ്ഞതെന്നും ഗണേശ് വ്യക്തമാക്കി. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാല്‍ ചിലർ അത് വെെരാഗ്യബുദ്ധിയോടെ കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ചൻ നമ്ബ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കില്‍ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നെനെയെന്നും ഗണേശ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ഗണേശ് രംഗത്തെത്തിയത്. സുരേഷ് ഗോപി ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് താൻ തിരഞ്ഞെടുപ്പിന് മുമ്ബ് പറഞ്ഞതാണ്, ഇനി എല്ലാവരും അനുഭവിക്കുക എന്നുമാത്രമാണ് എനിക്ക് പറയാനുള്ളതെന്നാണ് ഗണേശ് കുമാർ പറഞ്ഞത്.

'സുരേഷ് ഗോപിയെക്കുറിച്ച്‌ ഇനി ഞാൻ ഒന്നും പറയുന്നില്ല. അദ്ദേഹം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്ബേ ഞാൻ പറഞ്ഞപ്പോള്‍, സാരമില്ല എന്ന് വിചാരിച്ചവരൊക്കെ ഇപ്പോ അനുഭവിച്ചുകൊള്ളുക എന്നതേയുള്ളൂ. എന്റെ തിരഞ്ഞെടുപ്പ് പ്രസംഗം കേട്ട് എന്തിനാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇന്നലെയും അദ്ദേഹത്തിന് എന്താ കുഴപ്പമെന്ന് ഒരാള്‍ ചോദിച്ചു.

അതിന് മറുപടിയായി ഞാൻ പറഞ്ഞത്, സുരേഷ് ഗോപിക്കല്ല കുഴപ്പം ജയിപ്പിച്ച തൃശൂരുകാർക്കാണ്. വർഷങ്ങളായി എനിക്ക് അറിയാവുന്ന ഒരാളെക്കുറിച്ച്‌ ഞാൻ പറഞ്ഞ അഭിപ്രായമാണ്. തൃശൂരുകാർക്ക് അദ്ദേഹത്തിനെക്കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. വർഷങ്ങള്‍ക്ക് മുമ്ബ് ഇദ്ദേഹം ഭരത്ചന്ദ്രനായി അഭിനയിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ കാറിന്റെ പുറകില്‍ എപ്പോഴും ഒരു എസ്പിയുടെ തൊപ്പിയുണ്ടാകും. ആരുടെയെങ്കിലും ഓർമ്മയില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിച്ചാല്‍ മതി. കുറേക്കാലം ആ തൊപ്പി അവിടെയുണ്ടായിരുന്നു'- ഗണേശ് കുമാർ പറഞ്ഞു.

ചൂട് കൂടും; 12 ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളില്‍ താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നും ബുധനാഴ്ചയും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. 

സ്വര്‍ണ വില കുറയുന്നു; പവന് 50,000 രൂപയില്‍ താഴെയാകുമെന്ന് പ്രവചനം

ആഗോള വിപണി തകർച്ച നേരിട്ടതോടെ സ്വർണ വിലയിലും കാര്യമായ കുറവുണ്ടായിരിക്കുകയാണ്.
 കേരളത്തില്‍ ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയും പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയുമാണ് വില.
രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് പവൻ വില 66,000 രൂപയില്‍ താഴെ വരുന്നത്. ഏപ്രില്‍ 3ന് പവന് 68,480 രൂപയെന്ന റെക്കോഡിലെത്തിയതിനു പിന്നാലെയാണ് സ്വർണവില പിന്നിലേക്ക് വലിഞ്ഞു കൊണ്ടിരിക്കുന്നത്. സ്വർണം വാങ്ങുന്നവർക്ക് മികച്ച ആവസരമാണെങ്കില്‍ കൂടി ആഗോള വിപണിയില്‍ സ്വർണവില ഇടിയുന്നത് വലിയ മാറ്റങ്ങള്‍ക്ക് ഇട വരുത്തിയേക്കാമെന്ന് നിരീക്ഷകർ പ്രവചിക്കുന്നു. സുസ്ഥിര നിക്ഷേപമെന്ന നിലയില്‍ പരാജയപ്പെടുന്നതോടെ നിലവിലുള്ള പ്രതാപം സ്വർണത്തിനു നഷ്ടപ്പെട്ടേക്കാം.

രാജ്യാന്തര സ്വർണവില 38 ശതമാനം വരെ ഇടിഞ്ഞ് 1820 ഡോളറില്‍ വരെ എത്തിയേക്കാമെന്നാണ് യുഎസ് അനലിസ്റ്റായ ജോണ്‍ മില്‍സ് പ്രവചിക്കുന്നത്. അങ്ങനെ വന്നാല്‍ കേരളത്തില്‍ സ്വർണ വില പവന് 5000 രൂപയില്‍ താഴെയായി മാറും. സ്വർണവില കുറയാൻ പല കാരണങ്ങളുണ്ടെന്ന് മില്‍സ് അടക്കമുള്ള അനലിസ്റ്റുകള്‍ പറയുന്നു.

ഉയർന്ന വിതരണ തോത്

ആഗോളതലത്തില്‍ സ്വർണത്തിന്‍റെ വിതരണത്തിന്‍റെ തോത് വർധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ സ്വർണത്തിന്‍റെ കരുതല്‍ ശേഖരത്തില്‍ 9 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഓസ്ട്രേലിയയില്‍ സ്വർണത്തിന്‍റെ ഉത്പാദനം വർധിച്ചിട്ടുണ്ട്. അതു പോലെ തന്നെ പഴയ സ്വർണം റീ സൈക്കിള്‍ ചെയ്യുന്നതിലും വർധനവുണ്ട്. ഇവയെല്ലാം വിതരണം വർധിപ്പിക്കാനുള്ള സമ്മർദമായി മാറുമെന്നും തത്ഫലമായി സ്വർണ വില കുറയുമെന്നുമാണ് നിരീക്ഷകർ പ്രവചിക്കുന്നത്.

ആവശ്യകത കുറയുന്നുവെന്ന് സൂചന

നിലവില്‍ നിക്ഷേപകർ സ്വർണത്തിനോട് വലിയ മമത കാണിക്കുന്നുണ്ടെങ്കിലും ഈ ട്രെൻഡ് പെട്ടെന്ന് മാറുമെന്നാണ് കരുതുന്നത്. സെൻട്രല്‍ ബാങ്കുകള്‍ 1,045 ടണ്‍ സ്വർണമാണ് കഴിഞ്ഞ വർഷം വാങ്ങിക്കൂട്ടിത്. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് ബാങ്കുകള്‍ ആയിരത്തില്‍ പരം ടണ്‍ സ്വർണം വാങ്ങുന്നത്. എന്നാല്‍ ബാങ്കുകളില്‍ ഭൂരിപക്ഷവും സ്വർണ നിക്ഷേപത്തില്‍ നിന്ന് പിൻവലിയാനുള്ള തീരുമാനത്തിലാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍‌സില്‍ സർവേ വ്യക്തമാക്കുന്നു.

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെക്കാൻ അധികാരമില്ല; ഗവര്‍ണര്‍ക്ക് അതിനുള്ള വീറ്റോപവറില്ലെന്ന് സുപ്രീം കോടതി

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവർണർ തീരുമാനമെടുക്കുന്നത് സംബന്ധിച്ച്‌ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി.

ബില്ലുകള്‍ പിടിച്ചുവയ്ക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമർശിച്ചു.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യൻ ഭരണഘടന ഗവർണർമാർക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവർണർ ആല്‍.എൻ. രവിക്കെതിരേ തമിഴ്നാട് സർക്കാർ നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാൻ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവർണർമാർക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബില്ലുകള്‍ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ് എന്നതാണ് ശ്രദ്ധേയം.

ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെണ്‍ സുഹൃത്തിന്റെ പേരിലുളള സിം, മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്ന് തസ്ലീമ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു.

ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും ശ്രീനാഥ് ഭാസിയുടെ പെണ്‍ സുഹൃത്തിന്റെ പേരിലായിരുന്നു സിം കാർഡെന്നും എക്സൈസിന് വിവരം ലഭിച്ചു. നടന്റെ പെണ്‍ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

പെണ്‍ സുഹൃത്ത് മാസങ്ങള്‍ക്ക് മുൻപ് വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിയത് ഇവർ വഴിയാണോ എന്ന് സംശയമുണ്ട്. ബാംഗ്ലൂരില്‍ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ മൂന്ന് ദിവസവും ഇവർ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന വിവരവും എക്സൈസിന് ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്നാണ് തസ്ലീമയുടെ മൊഴി. നിലവില്‍ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചാലെ ലഹരി ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുളളൂ.
അതേ സമയം, കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ശ്രീനാഥ് ഭാസി പിന്‍വലിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടന്റെ അഭിഭാഷകന്റെ നടപടി. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി തിങ്കളാഴ്ചയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നെന്നാണ് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. പ്രതി തസ്ലീമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു.

സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്ലീമയെ പിടിച്ചതിന് പിന്നാലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്‌സൈസിന്റെ പിടിവീഴുകയായിരുന്നു.

കനത്ത വീഴ്ച: നിക്ഷേപകര്‍ക്ക് നഷ്ടം 19 ലക്ഷം കോടി, സെൻസെക്‌സിലെ ഇടിവ് 3,100 പോയന്റ്‌

പ്രതീക്ഷിച്ചതിലും കർശനമായ ട്രംപിന്റെ താരിഫുകളെ തുടർന്ന് യുഎസില്‍ മാന്ദ്യമുണ്ടായേക്കുമെന്ന ഭീതി രൂക്ഷമായതോടെ ആഗോളതലത്തില്‍ തിരിച്ചടി നേരിട്ട് ഓഹരി സൂചികകള്‍.

യുഎസില്‍നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന് ചൈന തിരിച്ചടിച്ചതോടെ നിക്ഷേപകർ കൂടുതല്‍ ആശങ്കയിലായി.

രാവിലത്തെ വ്യാപാരത്തിനിടെ സെൻസെക്സിന് 3,000ത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 21,800ന് താഴെയെത്തുകയും ചെയ്തു. ബിഎസ്‌ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകള്‍ക്ക് 10 ശതമാനത്തിലേറെ നഷ്ടമായി. നിക്ഷേപകരുടെ സമ്ബത്തില്‍ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായത് 19 ലക്ഷം കോടി രൂപ. ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്ബനികളുടെ വിപണിമൂല്യം 383.95 ലക്ഷം കോടിയിലേയ്ക്ക് താഴന്നു.

ജപ്പാന്റെ നിക്കി 8.8 ശതമാനത്തോളമാണ് ഇടിവ് നേരിട്ടത്. ഒന്നര വർഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് സൂചിക പതിക്കുകയും ചെയ്തു. ചൈനീസ് വിപണിയിലും കനത്ത തകർച്ചയുണ്ടായി. ചൈനയിലെ സിഎസ്‌ഐ 300 ബ്ലുചിപ്പ് സൂചിക 4.5 ശതമാനം താഴന്നു. ഹോങ്കോങിന്റെ ഹാങ്സെങ് 8 ശതമാനവും ഇടിവ് നേരിട്ടു.

മലേഷ്യൻ സൂചികകള്‍ 16 മാസത്തിലെ താഴന്ന നിലവാരത്തിലെത്തി. നാല് ശതമാനത്തിലധികമാണ് ഇടിവ്. തയ്വാൻ വിപണിയില്‍ 10 ശതമാനവും തകർച്ചയുണ്ടായി.

യുഎസിലെ മാന്ദ്യഭീതിയിലുണ്ടായ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്.

എട്ടാം ക്ലാസ് പരീക്ഷാ ഫലം.കൂടുതല്‍ പേരും തോറ്റത് ഹിന്ദിയ്ക്ക്. 42,810 പേര്‍ക്ക് ലഭിച്ചത് ഇ ഗ്രേഡ്

മിനിമം മാർക്ക് അടിസ്ഥാനമാക്കി എട്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ പേരും തോറ്റത് ഹിന്ദിയില്‍.

3.87 ലക്ഷം വിദ്യാർഥികള്‍ പരീക്ഷയെഴുതിയതില്‍ 42,810 പേർക്ക് (12.69 ശതമാനം) ഹിന്ദിയില്‍ ഇ ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ഏറ്റവും കുറഞ്ഞ ഗ്രേഡാണിത്.

ഇ ഗ്രേഡുകാർ ഏറ്റവും കുറവ് ഇംഗ്ലീഷിനാണ്, 24,192 പേർ (7.6 ശതമാ നം). എല്ലാ വിഷയത്തിനും ഇ ഗ്രേഡ് നേടിയവർ 10 ശതമാനമാണ്. 3136 സ്കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്. 595 സ്കൂ‌ളിലെ പരീക്ഷാ ഫലം വരാനുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒമ്ബതാം ക്ലാസ് പ്രവേശനത്തിന് അധിക പിന്തുണ വേണ്ടവരുടെ കണക്ക് ഇതിനു ശേഷമേ ലഭ്യമാകൂ. കൂടുതല്‍ ഇ ഗ്രേഡുകാർ വയനാട് ജില്ലയിലാണ്, 6. 3 ശതമാ നം. കുറവ് കൊല്ലം ജില്ലയി ലും. 4.2 ശതമാനം.

30 ശതമാനം മാർക്ക് നേടാത്തവർക്ക് 8 മുതല്‍ 24 വരെ അധിക പിന്തുണാ ക്ലാസ്സുകള്‍ നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്ലാ സ്സുകളെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. 10 ശതമാനം പേർ എല്ലാ വിഷയത്തിനും തോറ്റു

യു.എസിനെ ആശ്രയിക്കുന്ന കമ്ബനികള്‍ തിരിച്ചടി നേരിടും

വരുമാനത്തിന്റെ വലിയൊരു ഭാഗം അമേരിക്കയില്‍ നിന്നായ ഇന്ത്യൻ കമ്ബനികളുടെ ഓഹരി കൈവശം വെച്ചിരിക്കുന്നവർ ശ്രദ്ധിക്കണം.

നിലവിലെ ഉല്‍പാദന ചെലവിനൊപ്പം 26 ശതമാനം തീരുവ കൂടി നല്‍കേണ്ടി വരുന്നതോടെ ഇത്തരം കമ്ബനികളുടെ ലാഭത്തില്‍ ഗണ്യമായ കുറവുണ്ടാകും.

പല കമ്ബനികളും ചെറിയ ലാഭമെടുത്ത് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവയാണ്. വില കൂട്ടുകയല്ലാതെ കമ്ബനികളുടെ മുന്നില്‍ മറ്റു വഴിയുണ്ടാവില്ല. കൂട്ടിയ വില ലാഭമായി കമ്ബനിയില്‍ എത്തുകയില്ല. കച്ചവടം കുറയാനും സാധ്യതയുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ട് വൻകിട നിക്ഷേപകർ ഉള്‍പ്പെടെ ഇത്തര ഓഹരികള്‍ വിറ്റൊഴിയും. വില കൂപ്പുകുത്താനും സാധ്യതയുണ്ട്. ഒരു വർഷത്തേക്കെങ്കിലും ഇത്തരം കമ്ബനികളില്‍നിന്ന് മാറിനില്‍ക്കുകയാകും ബുദ്ധി.

തീരുവ പ്രഖ്യാപനം തല്‍ക്കാലം യു.എസില്‍ പണപ്പെരുപ്പത്തിന് കാരണമാകും. യു.എസ് പൗരന്മാരുടെ വാങ്ങല്‍ ശേഷിയെ ബാധിക്കും. അതും വെല്ലുവിളിയാണ്. വ്യാപാരയുദ്ധം പടരുന്ന ഘട്ടത്തില്‍ ആശുപത്രി, ടെലികോം, എഫ്.എം.സി.ജി തുടങ്ങി കയറ്റുമതിയെ കാര്യമായി ആശ്രയിക്കാതെ ആഭ്യന്തര വിപണിയെ ആശ്രയിച്ച്‌ കഴിയുന്ന കമ്ബനികളുടെ ഓഹരിയില്‍ നിക്ഷേപിക്കുകയാകും ഉചിതം.

ലക്ഷക്കണക്കിന് ഏക്കര്‍, കോടികളുടെ സ്വത്ത്; വഖഫ് ബോര്‍ഡിൻ്റെ അമ്ബരപ്പിക്കുന്ന വിവരങ്ങള്‍.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമയാണ് വഖഫ് ബോർഡ്. ഏകദേശം 872,000 രജിസ്റ്റർ ചെയ്ത സ്ഥാവര സ്വത്തുക്കള്‍ അവരുടെ കൈവശമുണ്ട്.

എന്നിരുന്നാലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികള്‍, മദ്രസകള്‍, ശ്മശാനങ്ങള്‍, സമൂഹ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മറ്റ് ഭൂമി എന്നിവയുടെ രൂപത്തില്‍ ബോർഡിന് 940,000 ഏക്കറിലധികം ഭൂമി ഉണ്ടെന്ന് നിരവധി റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. മുസ്ലീം ഭരണാധികാരികള്‍, സൂഫി സന്യാസിമാർ, ധനികരായ വ്യാപാരികള്‍, മതനേതാക്കള്‍ തുടങ്ങിയവരുടെ സംഭാവനകളാണ് ഈ സ്വത്തുക്കള്‍.

പള്ളികള്‍, ദർഗകള്‍, മദ്രസകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നിർമ്മിക്കുന്നതിനായി ഇവർ ഭൂമി വഖഫ് ബോർഡിന് നല്‍കുകയായിരുന്നു. ഇസ്ലാമിക നിയമപ്രകാരം ഈ സ്വത്തുക്കള്‍ മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നു. ഈ സ്വത്തുക്കള്‍ വഖഫിന് ദാനം ചെയ്തുകഴിഞ്ഞാല്‍, അത് ദാതാവില്‍ നിന്ന് അല്ലാഹുവിലേക്ക് മാറ്റപ്പെടുകയും അവ മാറ്റമില്ലാത്തതാക്കുകയും ചെയ്യുന്നു.

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ വഖഫ് ഭരണകൂടം ഗണ്യമായ സ്വയംഭരണത്തോടെയാണ് പ്രവർത്തിക്കുന്നത്. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക ഭരണത്തിന് കീഴിലുള്ള വർഗ്ഗീകരണത്തിന് വിരുദ്ധമായി, ഇന്ത്യയിലെ വഖഫിനെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂടിനെ ന്യൂനപക്ഷ അവകാശങ്ങളുടെ കണ്ണിലൂടെയാണ് വീക്ഷിക്കുന്നത്.
ദാതാക്കളില്‍ നിസാമുകളും മുൻനിരയില്‍

ഹൈദരാബാദിലെ നിസാമുകള്‍ ബോർഡിന് നല്‍കിയ സംഭാവനകള്‍ക്ക് പേരുകേട്ടവരായിരുന്നു. ‘നിസാം’ എന്നത് നിസാം-ഉല്‍-മുല്‍ക്കിന്റെ ചുരുക്കപ്പേരാണ്. അതായത് സംസ്ഥാനത്തിന്റെ ഭരണാധികാരി. ശ്രദ്ധേയമായി, ഹൈദരാബാദ് നഗരത്തില്‍ പത്ത് നൈസാമുമാർ ഉണ്ടായിരുന്നു. നഗരത്തിലെ ആദ്യത്തെ നിസാം, മിർ ഖമറുദ്ദീൻ ഖാൻ (1724-1748) ആയിരുന്നു, അവസാനത്തെ നിസാം ,മിർ ഉസ്മാൻ അലി ഖാൻ ആയിരുന്നു. ഡെക്കാൻ മേഖലയിലെ ഭൂരിഭാഗം ഭൂമിയും സ്വന്തമാക്കിയിരുന്ന നിസാം-ഉല്‍-മുല്‍ക്ക് അസഫ് ജാ ഏഴാമൻ ആയിരക്കണക്കിന് ഏക്കർ വഖഫിന് ദാനം ചെയ്തു.

ക്ഷേത്രങ്ങള്‍ക്ക് നിസാമിന്റെ സംഭാവനകള്‍

യാദ്ഗിരിഗുട്ട, തിരുപ്പതി, അമൃത്സറിലെ സുവർണ്ണ ക്ഷേത്രം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ക്ഷേത്രങ്ങള്‍ക്ക് നിസാം ഒസ്മാൻ അലി ഖാൻ ഗണ്യമായ സംഭാവനകള്‍ നല്‍കി. അതുപോലെ, ദക്ഷിണേന്ത്യയിലെ ഗോല്‍ക്കൊണ്ട, ബിജാപൂർ സുല്‍ത്താനത്തുകള്‍ മതസ്ഥാപനങ്ങള്‍ക്കും മദ്രസകള്‍ക്കും ഗണ്യമായ ധനസഹായം നല്‍കി.

മുഗളന്മാർ വഖഫിന് സംഭാവന നല്‍കി

അക്ബർ, ഷാജഹാൻ, ഔറംഗസേബ് തുടങ്ങിയ നിരവധി മുഗള്‍ ചക്രവർത്തിമാരും ജഹാനാര ബീഗം പോലുള്ള പ്രമുഖ സ്ത്രീകളും ഡല്‍ഹി, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ മതപരമായ വഖഫ് സ്വത്തുക്കള്‍ക്ക് ഗണ്യമായ ഭൂമി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
സൂഫി സന്യാസിമാരുടെ അനുയായികള്‍ വഖഫിന് സംഭാവന നല്‍കി

ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ (ഡല്‍ഹി), ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തി (അജ്മീർ) തുടങ്ങിയ സൂഫി സന്യാസിമാരുടെ അനുയായികള്‍ വലിയ ഭൂമികള്‍ ദാനം ചെയ്തു. സലാർ മസൂദ് ഗാസി (ബഹ്‌റൈച്ച്‌), ബാബ ഫരീദ് (പഞ്ചാബ്) എന്നിവരുടെ ദർഗകളും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

മുസ്ലീം വ്യാപാരികളും ഭൂവുടമകളും

വ്യവസായികളും ഭൂവുടമകളും പോലുള്ള സമ്ബന്നരായ മുസ്ലീം ആളുകള്‍ വിദ്യാഭ്യാസ, മത സംഘടനകളെ പിന്തുണയ്ക്കുന്നതിനായി വഖഫ് സ്വത്തുക്കള്‍ സംഭാവന ചെയ്തു. സർ സയ്യിദ് മുഹമ്മദ്, അഹമ്മദാബാദിലെ വക്കീല്‍ കുടുംബം തുടങ്ങിയ പ്രമുഖ വ്യക്തികളും ഇതില്‍ ഉള്‍പ്പെടുന്നു.