BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

ഭാരതാംബ ചിത്ര വിവാദം; കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്പെൻഷൻ; വിസി നടപടി ഗവര്‍ണറോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച്‌

കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് വി സി. ഗവർണറോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് നടപടി.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച്‌ സെനറ്റ്ഹാളില്‍ പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിസി ഡോ. മോഹൻ കുന്നുമ്മല്‍ രജിസ്ട്രാർ കെ.എസ്. അനില്‍കുമാറിനെ സസ്പെൻഡ് ചെയ്തത്.

അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിശദീകരണം. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയിലാണ് സസ്പെൻഷൻ. ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം.

പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളില്‍ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.
രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ നാളെയും യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീൻപിടുത്തത്തിന് വിലക്ക്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മറ്റ് ജില്ലകളില്‍ മിതമായ മഴ ലഭിക്കും. ശനിയാഴ്ച വരെ വടക്കൻ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ജാഗ്രത പുലർത്തണം.

സ്വര്‍ണവിലയില്‍ വീണ്ടും വൻ വര്‍ദ്ധനവ്, ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്നും വൻ കുതിപ്പ്. ജൂണ്‍ അവസാന വാരം സ്വർണവിലയില്‍ വൻ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

ഒരാഴ്ചക്കിടെ 2500 രൂപവരെ സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ മാസാരാംഭത്തില്‍ 840 രൂപയുടെ വർദ്ധനവ് ഉണ്ടായത്.

ഇന്ന് 360 രൂപയാണ് ഒരു പവന് കൂടിയത്. 72,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന്റെ വില വീണ്ടും 9000 കടന്നു. ഇന്ന് 9065 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. ഇതിനൊപ്പം പണിക്കൂലി, ജിഎസ്ടി എന്നിവയും ചേർത്താകും ഒരു പവൻ സ്വർണാഭരണത്തിൻറെ വില.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കുന്നത്.

അന്താരാഷ്‌ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

കരളിലെ ട്യൂമര്‍ ; ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങള്‍

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരള്‍ ദഹനത്തെ സഹായിക്കുന്നതിലും ഊർജ്ജ നില നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
കരളില്‍ ട്യൂമർ പിടിപെടുന്നത് വളരെ വെെകിയാണ് പലരും കണ്ടെത്തുന്നത്.
വിഷവസ്തുക്കളെ ഫില്‍ട്ടർ ചെയ്യാനും ദഹനത്തെ സഹായിക്കാനും കരള്‍ പ്രവർത്തിക്കുന്നു.

കരള്‍ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും സൂക്ഷ്മമായതോ സാധാരണ ദഹനപ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നതോ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വയറിലെ അസ്വസ്ഥത, ക്ഷീണം, ശരീരഭാരം കുറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അവ കരള്‍ തകരാറിന്റെ ലക്ഷണമാകാമെന്നും ഡോക്ടർ പറയുന്നു. അവഗണിക്കാൻ പാടില്ലാത്ത കരള്‍ ട്യൂമറിന്റെ 10 ആദ്യകാല ലക്ഷണങ്ങളെ കുറിച്ച്‌ ഡോ. പവൻ പറയുന്നു.

1. വയറിന്റെ മുകളില്‍ വലതുവശത്ത് സ്ഥിരമായ വേദന ഉണ്ടാകുന്നത് കരള്‍ പ്രശ്നത്തെ സൂചിപ്പിക്കുന്നു.

2. ശരീരഭാരം കുറയല്‍ : ശ്രമിക്കാതെ ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ആറ് മാസത്തിനുള്ളില്‍ ശരീരഭാരത്തിന്റെ 5-10 ശതമാനത്തില്‍ കൂടുതല്‍ കാരണമില്ലാതെ കുറഞ്ഞിട്ടുണ്ടെങ്കില്‍ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

3. വിശപ്പിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക: വളരെ വേഗത്തില്‍ വയറു നിറഞ്ഞതായി തോന്നുകയോ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്നത് വീക്കം അല്ലെങ്കില്‍ ട്യൂമർ വയറ്റില്‍ വളരുന്നതിന്റെ ലക്ഷണമാണ്.

4. വിട്ടുമാറാത്ത ക്ഷീണം : എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. കരളിന്റെ പ്രവർത്തന തകരാറിലാണെന്നതിന്റെ ലക്ഷണമാണ്.

5. ഓക്കാനം, ഛർദ്ദി എന്നിവ അവഗണിക്കരുത്: തുടർച്ചയായ ഓക്കാനം അല്ലെങ്കില്‍ പെട്ടെന്ന് ഛർദ്ദി ഉണ്ടാകുന്നത് കരള്‍ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്റെ ലക്ഷണമാണ്.

6. ത്വക്കിലോ കണ്ണുകളിലോ മഞ്ഞനിറം: ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണുന്നത് കരള്‍ ബിലിറൂബിൻ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുന്നില്ല എന്നതിന്റെ ലക്ഷണമാണ്.

7. വയറ് വീർത്തിരിക്കുക : വയറ് എപ്പോഴും വീർത്തിരിക്കുന്നതാണ് മറ്റൊരു ലക്ഷണം. വയറ് എപ്പോഴും വീർത്തിരിക്കുന്നത് ദ്രാവകം അടിഞ്ഞുകൂടുന്നതിന്റെ (അസൈറ്റുകള്‍) ലക്ഷണമായിരിക്കാം. പലപ്പോഴും കരള്‍ പ്രവർത്തനം മോശമാകുകയോ ട്യൂമർ സംബന്ധമായ രക്തപ്രവാഹ തടസ്സം മൂലമോ ആകാം.

8. പനി : സ്ഥിരമായി പനി വരുന്നതും കരള്‍ തകരാളിലാണെന്നകിന്റെ ലക്ഷണമാണ്.

9. ചർമ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക: ചർമ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. പ്രത്യേകിച്ച്‌ കൈകള്‍, കാലുകള്‍ എന്നിവിടങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. കരളിന്റെ പ്രവർത്തനം തകരാറിലായതിനാല്‍ രക്തത്തില്‍ പിത്തരസം ലവണങ്ങള്‍ അടിഞ്ഞുകൂടുന്നതിന്റെ സൂചനയാകാം.

10. വയറില്‍ മുഴ കാണുക : ചിലപ്പോള്‍ കരളിലെ ട്യൂമർ വാരിയെല്ലുകള്‍ക്ക് താഴെ ഒരു മുഴ പോലെ തോന്നുന്ന തരത്തില്‍ വലുതായി വളരുന്നു. ഇതും കരള്‍ ട്യൂമറിന്റെ മറ്റൊരു ലക്ഷണമാണ്.

കീം: തമിഴ്നാട് മാതൃക ഇന്ന് മന്ത്രിസഭ പരിഗണിക്കും

കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക തയാറാക്കുന്പോള്‍ കേരള സിലബസില്‍ പ്ലസ് ടു പാസായ കുട്ടികളുടെ മാർക്കില്‍ വ്യത്യാസമുണ്ടാകുന്ന രീതി അവസാനിപ്പിക്കാൻ തമിഴ്നാട് മോഡല്‍ നടപ്പാക്കുന്നത് ഇന്നത്തെ മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയ്ക്ക് എത്തും.
സംസ്ഥാന പോലീസ് മേധാവിയുടെ നിയമനവും ഇന്നു രാവിലെ ചേരുന്ന മന്ത്രിസഭ പരിഗണിക്കും. കീം റാങ്ക് പട്ടിക തയാറാക്കുന്പോള്‍ കേരള സിലബസില്‍ പഠിച്ച വിദ്യാർഥികള്‍ക്ക് മാർക്ക് കുറയുന്ന സ്റ്റാന്‍റേഡൈസേഷൻ രീതി അവസാനിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ പ്രവേശന പരീക്ഷാ കമീഷണർ സമർപ്പിച്ച പുതിയ മാതൃക മന്ത്രിസഭ ചർച്ച ചെയ്യും.

പ്രവേശന പരീക്ഷ പൂർത്തിയായി രണ്ടു മാസം പിന്നിട്ടിട്ടും സമീകരണ പ്രക്രിയയില്‍ വ്യക്തതയില്ലാത്തതിനാല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനായില്ല. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷകളില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ നേടിയ മാർക്കും തുല്യഅനുപാതത്തില്‍ പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.

വിവിധ ബോർഡുകള്‍ക്ക് കീഴില്‍ വ്യത്യസ്ത നിലവാരത്തിലുള്ള പരീക്ഷ നേരിട്ട വിദ്യാർഥികളുടെ മാർക്ക് ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് 2011 മുതല്‍ സമീകരണ പ്രക്രിയ നടപ്പാക്കിയത്. കഴിഞ്ഞ നാലു വർഷമായി കേരള സിലബസിലുള്ള കുട്ടികള്‍ക്ക് പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാർക്ക് കുറയുന്ന രീതിയിലായിരുന്നു പ്രക്രിയ.

ഇതുസംബന്ധിച്ച്‌ പഠിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ബദല്‍ നിർദേശങ്ങള്‍ പരിശോധിച്ച്‌ പ്രവേശന പരീക്ഷാ കമ്മീഷണർ സമർപ്പിച്ച നിർദേശമാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത്. തമിഴ്നാട്ടില്‍ വ്യത്യസ്ത പരീക്ഷാ ബോർഡുകളുടെ പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാർക്ക് സമീകരിക്കുന്നതിന് സമാനമായ രീതിയിലുള്ള നിർദേശമാണ് പ്രവേശന പരീക്ഷാ കമീഷണർ മുന്നോട്ടുവച്ചത്.

സംസ്ഥാന പോലീസ് മേധാവിയായി യുപിഎസ്‌സി അംഗീകരിച്ച മൂന്നു പേരുടെ പട്ടികയാണ് പരിഗണിക്കുക. ഇതില്‍ നിന്ന് ഒരാളെയാകും തെരഞ്ഞെടുക്കുക.

നിതിൻ അഗർവാളിനെ പരിഗണിച്ചാല്‍ ഇന്നു തന്നെ ചുമതലയേല്‍ക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവത ചന്ദ്രശേഖറിനെ പരിഗണിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് ചുമതലകള്‍ ഒഴിഞ്ഞ് അദ്ദേഹം മടങ്ങിയെത്തും വരെ ഇൻ ചാർജ് ഡിജിപിയായിരിക്കും ചുമതല വഹിക്കുക. മൂന്നാം സ്ഥാനത്തുള്ളത് ഫയർ ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയാണ്. അദ്ദേഹം സർക്കാരുമായി ഇടഞ്ഞു നില്‍ക്കുകയാണ്.

പുന:സംഘടനക്ക് മുന്നോടിയായി ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന്; നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പും രാജീവ് ചന്ദ്രശേഖറിന്റെ ശൈലിയും ചര്‍ച്ചയായേക്കും

ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുന:സംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്.
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പും പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ശൈലിയും ചർച്ചയായേക്കും. 
കഴിഞ്ഞ ദിവസം തൃശൂരില്‍ ചേർന്ന യോഗത്തില്‍ വി. മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതില്‍ ഒരു വിഭാഗത്തിന് വലിയ എതിർപ്പുണ്ട്. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാർട്ടിയില്‍ തന്നെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

നിലമ്ബൂരില്‍ 53 വോട്ട് കൂടിയെങ്കിലും ആദ്യം മത്സരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചതിലടക്കം പാർട്ടിയില്‍ അമർഷമുണ്ട്. 

യുവമോർച്ച-മഹിളാമോർച്ച ഭാരവാഹികളെ കണ്ടെത്താൻ കഴിഞ്ഞ ദിവസം തൃശൂരില്‍ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ടാലന്റ് ഹണ്ട് നടത്തിയതിലും നേതാക്കളില്‍ പലർക്കും അമർഷമുണ്ട്. മുരളീധര പക്ഷം പ്രശ്നങ്ങള്‍ യോഗത്തില്‍ ഉന്നയിക്കാനിടയുണ്ട് എന്നാണ് സൂചന.

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോർട്ട്.

യു.പി.എസ്.സി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയില്‍ രണ്ടാം പേരുകാരനായിരുന്നു റവാഡ. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

 നിലവില്‍ ഐബിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖരൻ. സീനിയോരിറ്റിയും സർവീസ് രേഖകളും ഐ.ബി റിപ്പോർട്ടും പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

 സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് സർവീസില്‍ നിന്ന് വിരമിക്കും.