BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

മുഖ്യമന്ത്രി ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്; ഒരാഴ്ച യുഎസില്‍ കഴിയും

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് അർധരാത്രിയോടെ ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോവുക.
ചികിത്സയുടെ ഭാഗമായി ഒരാഴ്ചയോളം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോർട്ട്.
നേരത്തേ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ പൊതുജനാരോഗ്യരംഗത്തെ നിരവധി പ്രശ്നങ്ങള്‍ ഉയർന്നുവന്നിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിക്കുകകൂടി ചെയ്തതോടെ വിവാദം കത്തിപ്പടർന്നു. തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരത്തില്‍ വിവാദം കത്തിനില്‍ക്കെയാണ് മുഖ്യമന്ത്രി ചികിത്സ തേടി യുഎസിലേക്ക് പോകുന്നത്.

ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു.

സെക്രട്ടേറിയറ്റ് മാർച്ചിനിടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജ് നടത്തി. കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പരിക്ക് പറ്റിയതായും നേതൃത്വം അറിയിച്ചു.

ചക്രവാതച്ചുഴി: ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ ഝാര്‍ഖണ്ഡിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഗാസയില്‍ ബീച്ച്‌ കഫേയില്‍ വര്‍ഷിച്ചത് അമേരിക്കയുടെ എംകെ 82 ബോംബുകള്‍, വൻ പ്രഹര ശേഷിയുള്ള ബോംബ് വീണ് മേഖലയില്‍ ഗര്‍ത്തങ്ങള്‍

തിങ്കളാഴ്ച ഗാസയില്‍ ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. 230കിലോ ഭാരമുള്ള എകെ 82 ജനറല്‍ പർപസ് ബോംബാണ് ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചതെന്നാണ് ദി റിപ്പോർട്ട്.

വലിയ സ്ഫോടനത്തില്‍ ബോംബിന്റെ ഭാഗങ്ങള്‍ പ്രദേശത്ത് ചിതറിത്തെറിച്ചതായാണ് റിപ്പോർട്ട്.

ഇത്തരമൊരു ആയുധം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് ഒരു യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും അന്താരാഷ്ട്ര നിയമത്തിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്. വലിയ തോതില്‍ കുട്ടികള്‍, സ്ത്രീകള്‍, പ്രായമായവർ എന്നിവരുടെ സാന്നിധ്യം അക്രമണം നടന്ന മേഖലകളില്‍ ഉള്ളതുമൂലമാണ് ഇത്. മേഖലയില്‍നിന്ന് ദി ഗാർഡിയന് വേണ്ടി അല്‍-ബഖ കഫേയുടെ ചിത്രങ്ങളില്‍ സ്ഫോടനം നടന്ന മേഖലയില്‍ നിന്ന് അവശിഷ്ടങ്ങളില്‍ നിന്നുള്ള ആയുധത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നു. യുഎസ് നിർമ്മിതമായ ഒരു എംകെ-82 ജനറല്‍ പർപ്പസ് ബോംബിന്റെ ഭാഗങ്ങളാണെന്ന് വിദഗ്ധർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.

ബീച്ച്‌ കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ മേഖലയില്‍ ഉണ്ടായ വലിയ ഗത്തം എംകെ 82 പോലെ വലുതും ശക്തവുമായ ബോംബ് പ്രയോഗിച്ചതിന്റെ തെളിവെന്നാണ് ദി ഗാർഡിയൻ വിദഗ്ധരെ ഉദ്ധരിച്ച്‌ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിന് മുൻപായി സാധാരണക്കാർക്ക് ദോഷം വരുത്താനുള്ള സാധ്യത ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം ആക്രമണത്തേക്കുറിച്ച്‌ വിശദമാക്കുന്നത്.

എന്നല്‍ കഫേയില്‍ നടന്ന ആക്രമണത്തില്‍ 24 നും 36 നും ഇടയില്‍ പലസ്തീൻ സ്വദേശികള്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായുമാണ് മെഡിക്കല്‍, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ധരിച്ച്‌ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത. മരിച്ചവരില്‍ പ്രശസ്ത കുട്ടികളും സ്ത്രീകളും ഉള്ളതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ജനീവ കരാർ അനുസരിച്ച്‌ ഇത്തരം ആക്രമണങ്ങള്‍ വിലക്കപ്പെട്ടതാണ്. ബീച്ചിന് അഭിമുഖമായി ഉണ്ടായിരുന്ന കഫേയില്‍ രണ്ട് നിലകളാണ് ഉണ്ടായിരുന്നത്.

ബാലിയില്‍ യാത്രാബോട്ട് മുങ്ങി 61 പേരെ കാണാതായി

ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി 61 പേരെ കാണാതായതായി റിപ്പോർ‌ട്ട്.
 നാലുപേരെ രക്ഷപെടുത്തി.
ബുധനാഴ്ച രാത്രി 11:20 ഓടെ ജാവയില്‍ നിന്ന് ബാലിയിലേക്ക് പോകുന്നതിനിടെ ബാലി കടലിടുക്കില്‍ ബോട്ട് മുങ്ങിയതായി സുരബായ തിരച്ചില്‍, രക്ഷാ ഏജൻസി പ്രസ്താവനയില്‍ പറഞ്ഞു.

ബോട്ടില്‍ 53 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബോട്ടില്‍ 22 വാഹനങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

17,000 ത്തോളം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യയില്‍ സമുദ്ര അപകടങ്ങള്‍ പതിവ് സംഭവമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഇതിന് പ്രധാനകാരണം.

മാർച്ചില്‍, ബാലിയില്‍ 16 പേരുമായി പോയ ബോട്ട് മറിഞ്ഞ് ഒരു ഓസ്‌ട്രേലിയൻ വംശജയായ സ്ത്രീ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2018ല്‍, സുമാത്ര ദ്വീപിലെ ബോട്ട് മുങ്ങി 150ലധികം പേർ മുങ്ങിമരിച്ചിരുന്നു.

ഭാരതാംബ ചിത്ര വിവാദം; കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്പെൻഷൻ; വിസി നടപടി ഗവര്‍ണറോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച്‌

കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് വി സി. ഗവർണറോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് നടപടി.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച്‌ സെനറ്റ്ഹാളില്‍ പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിസി ഡോ. മോഹൻ കുന്നുമ്മല്‍ രജിസ്ട്രാർ കെ.എസ്. അനില്‍കുമാറിനെ സസ്പെൻഡ് ചെയ്തത്.

അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിശദീകരണം. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയിലാണ് സസ്പെൻഷൻ. ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം.

പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളില്‍ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.
രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ നാളെയും യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീൻപിടുത്തത്തിന് വിലക്ക്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മറ്റ് ജില്ലകളില്‍ മിതമായ മഴ ലഭിക്കും. ശനിയാഴ്ച വരെ വടക്കൻ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ജാഗ്രത പുലർത്തണം.