ഒമ്ബത് മാസത്തിലധികമായി ബഹിരാകാശത്ത് കഴിഞ്ഞിരുന്ന സുനിത വില്യംസ് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം കാപ്സ്യൂള്‍ വഴിയാണ് മടങ്ങിയെത്തിയത്. ഡ്രാഗണ്‍ കാപ്സ്യൂള്‍ എത്രത്തോളം വ്യത്യസ്‍തമാണെന്നും അതിന്‍റെ പ്രവർത്തനരീതികള്‍ എങ്ങനെയാണെന്നും മനസിലാക്കാം.
ഏഴ് പേരെ വരെ വഹിക്കും, ഐഎസ്‌എസിനും അപ്പുറത്തേക്ക്
8.1 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വ്യാസവുമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിനുള്ളത്. ലോഞ്ച് പേലോഡ് മാസ് 6,000 കിലോഗ്രാമും റിട്ടേണ്‍ പേലോഡ് മാസ് 3,000 കിലോഗ്രാമുമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും ദൗത്യങ്ങളില്‍ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന് ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ആദ്യത്തെ സ്വകാര്യ പേടകവുമാണിത്. നിലവില്‍ ഭൂമിയിലേക്ക് ബഹിരാകാശ നിലയത്തില്‍ നിന്ന് ഗണ്യമായ അളവില്‍ മാലിന്യങ്ങള്‍ ഭൂമിയില്‍ തിരികെ എത്തിക്കാന്‍ കഴിവുള്ള ഒരേയൊരു ബഹിരാകാശ പേടകമാണിത് എന്നുമാണ് സ്‌പേസ് എക്സ് പറയുന്നത്.
ലളിതമായി പറഞ്ഞാല്‍, ഡ്രാഗണ്‍ കാപ്സ്യൂളിന്‍റെ ജോലി ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുകയും അവിടെയുള്ള ബഹിരാകാശ യാത്രികരെ ഭൂമിയിലേക്ക് കൊണ്ടുവരികയുമാണ്. ഇലോണ്‍ മസ്‍കിന്‍റെ കമ്ബനിയാണ് ഡ്രാഗണ്‍ തയ്യാറാക്കിയത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്‌പേസ് എക്‌സും സംയുക്തമായിട്ടാണ് ഡ്രാഗണ്‍ കാപ്സ്യൂള്‍ പരീക്ഷിച്ചത്. 2020ലായിരുന്നു ഡ്രാഗണ്‍ പേടകത്തിന്‍റെ ആദ്യ ഐഎസ്‌എസ് സന്ദര്‍ശനം.
കാര്‍ഗോ ആയും ഉപയോഗം
ഏഴ് പേരെ വഹിക്കാൻ വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഡ്രാഗണ്‍ ക്യാപ്‍സൂള്‍ എന്ന് പറഞ്ഞുവല്ലോ. അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച് തിരിച്ചെത്താൻ ഡ്രാഗണ്‍ ക്യാപ്‍സൂളിന് കഴിയും. ഇതിന് ഭൂമിയില്‍ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് വലിയ അളവില്‍ സാധനങ്ങള്‍ കൊണ്ടുപോകാനും അവിടെ നിന്ന് തിരികെ കൊണ്ടുവരാനും കഴിയും. അതിനാല്‍ ഒരു കാര്‍ഗോ ബഹിരാകാശ പേടകമായും ഡ്രാഗണിനെ ഉപയോഗിക്കാം.
ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മനുഷ്യരെ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ ബഹിരാകാശ പേടകമാണിത്. 8.1 മീറ്റർ നീളമുള്ള ഡ്രാഗണ്‍ ക്യാപ്‍സൂളില്‍ 16 എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ ലാൻഡിംഗ് എളുപ്പമാക്കുന്നതിന്, അതില്‍ ആറ് പാരച്യൂട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പേടകത്തിന്‍റെ വേഗത സ്ഥിരപ്പെടുത്താൻ രണ്ട് പാരച്യൂട്ടുകള്‍ പ്രവർത്തിക്കുന്നു. അതേസമയം, ലാൻഡിംഗിന് മുമ്ബ് ബഹിരാകാശ പേടകത്തിന്‍റെ വേഗത കുറയ്ക്കാൻ നാല് പാരച്യൂട്ടുകള്‍ സഹായിക്കുന്നു. ഈ രീതി ബഹിരാകാശ യാത്രികരെ വെള്ളത്തില്‍ ഇറക്കുന്നത് എളുപ്പമാക്കുന്നു.
44 തവണ ബഹിരാകാശ നിലയത്തില്‍ പോയ പേടകം
ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ഇതുവരെ 44 തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നിട്ടുണ്ട്. ബഹിരാകാശ യാത്രികരുടെ ലാൻഡിംഗിനായി ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ പാരച്യൂട്ട് സംവിധാനം ഉപയോഗിക്കുന്നതായി സ്‌പേസ് എക്‌സ് അവകാശപ്പെടുന്നു. ദൗത്യത്തില്‍ ബഹിരാകാശ പേടകത്തെ നയിക്കാൻ സഹായിക്കുന്ന 16 ഡ്രാക്കോ ത്രസ്റ്ററുകള്‍ ഡ്രാഗണ്‍ ക്യാപ്‍സൂളില്‍ ഉപയോഗിക്കുന്നു. ഓരോ ഡ്രാക്കോ ത്രസ്റ്ററും ബഹിരാകാശത്ത് 90 പൗണ്ട് ബലം ഉത്പാദിപ്പിക്കുന്നു.
No comments
Post a Comment