1310 രൂപയ്ക്കു വിറ്റിരുന്ന ബ്രാൻഡിയുടെ വില 650 രൂപയാക്കി കുറച്ചു. സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി. സർക്കാർ നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയില്‍ കുറവുണ്ടാവില്ല. നഷ്ടം കമ്ബനിക്ക് മാത്രമായിരിക്കും.
അതേസമയം ക്യൂവില്‍ ആളുണ്ടെങ്കില്‍ രാത്രി ഒൻപത് മണി കഴിഞ്ഞാലും ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പന തുടരണമെന്ന ഉത്തരവ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. അസിസ്റ്റന്റ് ജനറല്‍ മാനേജർ ടി മീനാകുമാരിയാണ് ഉത്തരവ് പുറത്തിറക്കിയത്. വെള്ളിയാഴ്ച പുറത്തുവന്ന ഉത്തരവിലെ കാര്യങ്ങള്‍ അന്നുതന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. ഉത്തരവ് വിവാദമായതോടെ പിൻവലിക്കുകയും ചെയ്തു.
രാവിലെ 10 മണിമുതല്‍ രാത്രി ഒൻപത് മണിവരെയാണ് ബെവ്കോയുടെ പ്രവൃത്തിസമയം. സാധാരണയായി 9മണിക്ക് ഷോപ്പുകള്‍ അടയ്ക്കാറുണ്ട്. ഇനി അങ്ങനെ പാടില്ലെന്നാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത്. രാത്രി ഒൻപത് മണിക്ക് ക്യൂവില്‍ ആളുണ്ടെങ്കില്‍ അവർക്കെല്ലാം മദ്യം നല്‍കുന്നത് ഉറപ്പാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ബാർ ഉടമകളുടെ സംഘടനകള്‍ അടക്കം ഉത്തരവിനെതിരെ രംഗത്ത് വന്നിരുന്നു.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
No comments
Post a Comment