BREAKING NEWS
National News

728x90

header-ad

468x60

header-ad

മുകേഷ് അംബാനിയുടെ ആന്റിലിയയിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടാന്‍ തയാറാണോ? 7000 വീടുകളുടെ ബില്ലിന് തുല്യം

ചൂട് കാലത്ത് വൈദ്യുതി നിരക്ക് എല്ലാ സാധാരണക്കാര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. താങ്ങാനാകാത്ത ബില്ലാണ് ഈ സമയത്ത് പലര്‍ക്കും ലഭിക്കുന്നത്.

അതിന് വൈദ്യുതി ബോര്‍ഡിനെ പഴിപറഞ്ഞ് ആശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വസതികളില്‍ ഒന്നായ മുകേഷ് അംബാനിയുടെ വീട്ടിലെ വൈദ്യുതി ബില്‍ എത്രയായിരിക്കും.

ആഡംബരത്തിന്റെയും സുരക്ഷയുടെയും അവസാന വാക്കായ ആന്റിലിയയിലെ വൈദ്യതി ബില്‍ കണ്ട് മുകേഷ് അംബാനിയുടെ നെഞ്ചിടിപ്പ് വര്‍ധിക്കാറുണ്ടോ? ഏതൊരു സാധാരണക്കാരനും ഇത്തരം കാര്യങ്ങള്‍ അറിയാന്‍ കൗതുകം ഉണ്ടാകും.

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബൈയിലെ ആഡംബര വസതിയായ ആന്റിലിയയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. സൗത്ത് മുംബൈയുടെ ഹൃദയഭാഗത്ത് നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന വസതിയില്‍ 27 നിലകളാണുള്ളത്. ഇതില്‍ 27-ാം നിലയിലാണ് കുടുംബം താമസിക്കുന്നത്. 15,000 കോടി രൂപയാണ് വീടിന്റെ വിപണി മൂല്യം
പഞ്ചനക്ഷത്ര ഹോട്ടലുകളെ പോലും തോല്‍പ്പിക്കുന്ന ആഡംബര സൗകര്യങ്ങളാണ് ഈ ബഹുനില മന്ദിരത്തിലുള്ളത്. ആഡംബര സ്പാ, ഹെല്‍ത്ത് സെന്റര്‍, ഒരേസമയം 50 പേര്‍ക്ക് ഇരിക്കാവുന്ന സിനിമ തിയറ്റര്‍, സ്വിമ്മിങ് പൂളുകള്‍, ജാക്കുസികള്‍, യോഗാ സ്റ്റുഡിയോ, ഡാന്‍സ് ഫ്‌ളോര്‍, അമ്ബലം, ചുവരുകളില്‍ നിന്ന് മഞ്ഞ് പൊഴിയുന്ന സ്‌നോ റൂം, ഡാന്‍സ് ഫ്‌ളോര്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. 168 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. മൂന്ന് ഹെലിപാഡുകളാണ് വീടിനു മുകളിലായി അംബാനി ഒരുക്കിയിരിക്കുന്നത്. വീടിന്റെ വിവിധ നിലകളിലായി ഒമ്ബത് എലിവേറ്ററുകളുണ്ട്. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം എലിവേറ്ററുകളാണുള്ളത്.

ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യയിലുള്ള വൈദ്യുതി ഉപകരണങ്ങളാണ് ആന്റിലിയയിലുള്ളത്. അതിനാല്‍ തന്നെ ഒരു സാധാരണക്കാരന് ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ വൈദ്യുതി നിരക്കാണ് ഇവിടെ നിന്ന് ഇടാക്കുന്നത്.

ആന്റിലിയയില്‍ ആദ്യമായി വന്ന വൈദ്യുതി ബില്ല് വലിയ വാര്‍ത്തയായിരുന്നു. അംബാനിയും കുടുംബവും ആന്റിലിയയിലേക്ക് താമസം മാറിയ ആദ്യമാസം 6,37,240 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്‌ ആ മാസം ആന്റിലിയയില്‍ 70,69,488 ലക്ഷ രൂപയുടെ (70 ലക്ഷത്തിലധികം രൂപ) വൈദ്യുതി ബില്ല് വന്നിട്ടുണ്ടെന്നാണ് വിവരം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്രയും ഭീമമായ തുകയാണ് വൈദ്യുതി ബില്ലായി വന്നതെങ്കില്‍ ഇപ്പോഴത്തെ ബില്‍ ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരിക്കുമെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഏകദേശം 7,000 വീടുകളുടെ പ്രതിമാസ വൈദ്യുതി ബില്ലിന് തുല്യമായ തുകയാണിത്.

ആറു വര്‍ഷമെടുത്താണ് ആന്റിലിയയുടെ നിര്‍മാണം പൂര്‍ത്തിയായത്. റിക്ടര്‍ സ്‌കെയിലില്‍ എട്ട് തീവ്രതയുള്ള ഭൂകമ്ബം വരെ ചെറുക്കാന്‍ ഈ വസതിക്കു ശേഷിയുണ്ട്. 2011-ലാണ് അംബാനി കുടുംബം ഇങ്ങോട്ടേക്ക് താമസം മാറിയത്. ഏകദേശം 600 സ്റ്റാഫ് അംഗങ്ങളാണ് ഇവിടെയുള്ളത്.
« PREV
NEXT »

Facebook Comments APPID