ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.
കുട്ടികളെ കടത്തുന്ന കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കാൻ കീഴ്‌ക്കോടതികള്‍ക്ക് നിർദ്ദേശം നല്‍കണമെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് രാജ്യത്തുടനീളമുള്ള ഹൈക്കോടതികളോട് നിർദ്ദേശിച്ചു.
കുട്ടികളെ കടത്തുന്നത് തടയുന്നതിന് സംസ്ഥാനങ്ങള്‍ പാലിക്കേണ്ട വിപുലമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
'കുട്ടികളെ കടത്തുന്ന കേസുകളില്‍ വിചാരണ തീര്‍പ്പാക്കാത്തതിന്റെ സ്റ്റാറ്റസ് പ്രഖ്യാപിക്കാന്‍ രാജ്യത്തുടനീളമുള്ള ഹൈക്കോടതികളോട് നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് 6 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ദൈനംദിന വിചാരണ നടത്താനും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം,' സുപ്രീം കോടതി പറഞ്ഞു.
"ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയാല്‍, ആദ്യപടി അത്തരം ആശുപത്രികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുക എന്നതാണ്" കോടതി ഉത്തരവിട്ടു.
ഉത്തര്‍പ്രദേശില്‍ ഒരു ആണ്‍കുട്ടിയെ ആഗ്രഹിച്ച് ദമ്ബതികള്‍ കുഞ്ഞിനെ കടത്തിയ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമര്‍ശം.
'പ്രതി ഒരു മകനെ കൊതിച്ചു, തുടര്‍ന്ന് 4 ലക്ഷം രൂപയ്ക്ക് ഒരു മകനെ ലഭിച്ചു. നിങ്ങള്‍ക്ക് ഒരു മകനെ വേണമെങ്കില്‍ കുട്ടികളെ കടത്തിക്കൊണ്ടു വരാന്‍ കഴിയില്ല. കുഞ്ഞിനെ മോഷ്ടിച്ചതാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു,' ബെഞ്ച് പറഞ്ഞു.
No comments
Post a Comment