മാത്രമല്ല ചില സമയങ്ങളില്‍ ത്ീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് വികസിത രാജ്യങ്ങളും രഹസ്യമായി പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മുൻകാലത്ത് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്.
എന്തായാലും പഹല്‍ഗാമിലെ ദുരന്തം ഇന്ത്യ വളരെ കാര്യമായി തന്നെ ആണ് കണ്ടിരിക്കുന്നത്. ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നടത്തുന്നത്.
സുരക്ഷ സേന വിട്ടുവീഴ്ചയില്ലാതെ കശ്മീരില്‍ പ്രവർത്തനങ്ങല്‍ തുടരുകയാണ്. രണ്ട് ഭീകരരുടെ കൂടി വീടുകള്‍ സുരക്ഷാ സേന കഴിഞ്ഞ ദജിവസം തകർത്തു. ഒന്ന് ഷോപ്പിയാൻ ജില്ലയിലെ അദ്നാൻ ഷാഫിയുടേതും മറ്റൊന്ന് നിലവില്‍ പാകിസ്ഥാനില്‍ നിന്ന് പ്രവർത്തനം നടത്തുന്ന ഫാറൂഖ് അഹമ്മദിന്റേതുമാണ്.
ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ മറ്റൊരു ലഷ്കർ-ഇ-തൊയ്ബ ഭീകരനായ ജമീല്‍ അഹമ്മദിന്റെ വീടും സേന ബോംബിട്ട് തകർത്തിരുന്നു. 26 ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ജീവനായിരുന്നു പഹല്‍ഗാമില്‍ പൊലിഞ്ഞത്. ഏപ്രില്‍ 22നായിരുന്നു വിനോദ സഞ്ചാരികള്‍ക്ക് നേരെ പാക് ഭീകരാക്രമണം.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍, സുരക്ഷാ സേനയും ജില്ലാ അധികാരികളും താഴ്‌വരയിലുടനീളമുള്ള നിരവധി തീവ്രവാദികളെ ലക്ഷ്യമിട്ട് അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ഐഇഡികള്‍ ഉപയോഗിച്ച് തകർക്കുകയും ചെയ്തു. ഇന്നലെ പാകിസ്ഥാനില്‍ താവളമുറപ്പിച്ചിരിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ കുപ്‌വാരയിലെ വീട് ബോംബ് വച്ചു തകർത്തിരുന്നു.
വെള്ളിയാഴ്ച, പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകള്‍ സുരക്ഷാ സേന തകർത്തു. ബിജ്ബെഹാരയിലെ ലഷ്കർ ഭീകരൻ ആദില്‍ ഹുസൈൻ തോക്കറിന്റെ വസതി ഐഇഡികള്‍ ഉപയോഗിച്ച് തകർത്തപ്പോള്‍, ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തു. കൂടാതെ ഭീകരരായ ആദില്‍ ഗോജ്രി (ബിജ്ബെഹാര), ആസിഫ് ഷെയ്ഖ് (ട്രാല്‍) , അഹ്‌സാൻ ഷെയ്ഖ് (പുല്‍വാമ) , ഷാഹിദ് കുട്ടേ (ഷോപിയാൻ), സാക്കിർ ഘാനി (കുല്‍ഗാം) എന്നിവരുടെ വീടുകളും സുരക്ഷാ സേന തകർത്തിരുന്നു.
No comments
Post a Comment