നിലവിലെ ഉല്‍പാദന ചെലവിനൊപ്പം 26 ശതമാനം തീരുവ കൂടി നല്‍കേണ്ടി വരുന്നതോടെ ഇത്തരം കമ്ബനികളുടെ ലാഭത്തില്‍ ഗണ്യമായ കുറവുണ്ടാകും.
പല കമ്ബനികളും ചെറിയ ലാഭമെടുത്ത് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവയാണ്. വില കൂട്ടുകയല്ലാതെ കമ്ബനികളുടെ മുന്നില്‍ മറ്റു വഴിയുണ്ടാവില്ല. കൂട്ടിയ വില ലാഭമായി കമ്ബനിയില്‍ എത്തുകയില്ല. കച്ചവടം കുറയാനും സാധ്യതയുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ട് വൻകിട നിക്ഷേപകർ ഉള്‍പ്പെടെ ഇത്തര ഓഹരികള്‍ വിറ്റൊഴിയും. വില കൂപ്പുകുത്താനും സാധ്യതയുണ്ട്. ഒരു വർഷത്തേക്കെങ്കിലും ഇത്തരം കമ്ബനികളില്‍നിന്ന് മാറിനില്‍ക്കുകയാകും ബുദ്ധി.
തീരുവ പ്രഖ്യാപനം തല്‍ക്കാലം യു.എസില്‍ പണപ്പെരുപ്പത്തിന് കാരണമാകും. യു.എസ് പൗരന്മാരുടെ വാങ്ങല്‍ ശേഷിയെ ബാധിക്കും. അതും വെല്ലുവിളിയാണ്. വ്യാപാരയുദ്ധം പടരുന്ന ഘട്ടത്തില്‍ ആശുപത്രി, ടെലികോം, എഫ്.എം.സി.ജി തുടങ്ങി കയറ്റുമതിയെ കാര്യമായി ആശ്രയിക്കാതെ ആഭ്യന്തര വിപണിയെ ആശ്രയിച്ച് കഴിയുന്ന കമ്ബനികളുടെ ഓഹരിയില്‍ നിക്ഷേപിക്കുകയാകും ഉചിതം.
No comments
Post a Comment