ഡിജിലോക്കർ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിദ്യാർഥികള്‍ക്കു ഫലമറിയാൻ അവസരം ഒരുക്കിയിട്ടുണ്ട്. ദി കൗണ്‍സില്‍ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.
ഈ വർഷം, 2025 ലെ ഐഎസ്‌സി പരീക്ഷയില്‍ പെണ്‍കുട്ടികള്‍ 99.45% എന്ന ഉയർന്ന വിജയശതമാനം രേഖപ്പെടുത്തി, ആണ്‍കുട്ടികള്‍ 98.64% വിജയശതമാനം നേടി. 2025 ല്‍ ആകെ 99,551 പേർ ഐഎസ്‌സി പരീക്ഷ എഴുതി അവരില്‍ 98,578 പേർ വിജയിച്ചു.
ഫലം പുറത്തുവന്നതോടെ വിദ്യാർഥികള്‍ക്ക് ഉത്തരകടലാസുകള്‍ പുഃനപരിശോധിക്കാൻ അവസരം ഒരുങ്ങി. മേയ് 4നുള്ളില്‍ പുഃനപരിശോധനയ്ക്കുള്ള അപേക്ഷ സമർപ്പിക്കണം. മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹമുള്ള വിദ്യാർഥികള്‍ക്ക് ഇംപ്രുവ്മെൻ്റ് പരീക്ഷ എഴുതാനും അവസരമുണ്ട്. പരമാവധി രണ്ടു വിഷയങ്ങളിലാണ് ഇംപ്രൂവ്മെന്‍റ് എഴുതാൻ കഴിയുക. ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്നാണ് വിവരം.ഡിജിലോക്കറില്‍ ഐസിഎസ്‌ഇ ഫലം എങ്ങനെ പരിശോധിക്കാം?
(a) ttps://results.digilocker.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
(b) CISCE വിഭാഗം കണ്ടെത്തുക: ഡിജിലോക്കർ റിസള്‍ട്ട് ലാൻഡിങ് പേജില്‍ CISCE വിഭാഗം പ്രത്യേകം ഉണ്ടാകും.
ICSE (ക്ലാസ് X) വർഷം 2025 ഫലങ്ങള്‍ക്കായി:
(i) "Get Class X Result" എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
(ii) അടുത്ത പേജില്‍, താഴെ പറയുന്ന വിവരങ്ങള്‍ നല്‍കുക:
ഇൻഡക്സ് നമ്ബർ
യൂണീക്ക് ഐഡി
ജനനത്തിയതി (അഡ്മിഷൻ കാർഡില്‍ ഉള്ളതുപോലെ)
(iii) ICSE ക്ലാസ് 10 ഫലം കാണാൻ "Submit" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
No comments
Post a Comment