ഇതിനു പകരമായി യു.എസില് നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ചൈന 34 ശതമാനം നികുതി ഏര്പ്പെടുത്തി. ഇതിന് പിന്നാലെയാണ് കാനഡയും യു.എസിന് നികുതി ഏര്പ്പെടുത്തി രംഗത്തെത്തിയത്. ഇതോടെ വ്യാപാരയുദ്ധം മുറുകുകയാണ്. ബുധനാഴ്ചയാണ് ചൈനയ്ക്ക് 34 ശതമാനം കൂടി നികുതി ഏര്പ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. നേരത്തെ 20 ശതമാനം നികുതിയും ചുമത്തിയിരുന്നു. ഇതോടെ ആകെ നികുതി 54 ശതമാനമായി.
ചൈനീസ് ഉല്പന്നങ്ങള് യു.എസില് വില്ക്കാന് കഴിയാത്ത രീതിയില് നികുതിഭാരം ചുമത്തുകയാണ് ട്രംപിന്റെ നീക്കം. എന്നാല് ഈ തീരുമാനത്തിന് മറുപടിയായി വെള്ളിയാഴ്ച ചൈനീസ് ധനമന്ത്രാലയം ഏപ്രില് 10 മുതല് ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന യു.എസ് ഉല്പന്നങ്ങള്ക്ക് 34 ശതമാനം നികുതി ചുമത്തി. നേരത്തെ യു.എസിന് 15 ശതമാനം നികുതി ചൈന ചുമത്തിയിരുന്നു. പ്രകൃതി വാതകം, കല്ക്കരി എന്നിവയുടെ ഇറക്കുമതിക്കാണ് നികുതി ചുമത്തിയത്. അതോടൊപ്പം യു.എസിന് അപൂര്വ ധാതുക്കളായ
സമാരിയം, ഗാഡോലിനിയം, ടെര്ബിയം, ഡിസ്പ്രോസിയം, ല്യൂട്ടിയം, സ്കാന്ഡിയം, യിട്രിയം എന്നിവ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണവും ഏര്പ്പെടുത്തി. ഇലക്‌ട്രോണിക് ഉപകരണങ്ങള്, ന്യൂക്ലിയര് റിയാക്ടറുകള്, മെഡിക്കല് ഇമേജിങ് ഉപകരണങ്ങള്, കാന്തങ്ങള്, മൈക്രോവേവ് ഉപകരണങ്ങള് എന്നിവ നിര്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ഇന്നലെ മുതല് ഇവയുടെ കയറ്റുമതിയില് ചൈന നിയന്ത്രണം ഏര്പ്പെടുത്തി. ഇതോടൊപ്പം 16 യു.എസ് കമ്ബനികളെ ചൈന കയറ്റുമതി നിയന്ത്രിത പട്ടികയില് ഉള്പ്പെടുത്തി. ആയുധങ്ങള് കയറ്റുമതി ചെയ്യുന്നതിന് ഇതോടെ നിയന്ത്രണം വരും.
11 യു.എസ് കമ്ബനികളെ വിശ്വാസമില്ലാത്ത കമ്ബനികളുടെ പട്ടികയിലും ചൈന ഉള്പ്പെടുത്തി. തായ്വാന് ആയുധങ്ങളും ഡ്രോണും നല്കുന്ന കമ്ബനികളും ഇതില് ഉള്പ്പെടും.
യുഎസില് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്ക്ക് കാനഡ 25 % നികുതിയാണ് ചുമത്തുക. കനേഡിയന് പ്രധാനമന്ത്രി മാര്ക് കാര്നെയാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പത്തിലേറെ രാജ്യങ്ങള്ക്ക് പകരച്ചുങ്കം ഏര്പ്പെടുത്തിയിരുന്നു. എന്നാല് കാനഡയ്ക്കും മെക്സികോക്കും ബുധനാഴ്ച ചുങ്കം ഏര്പ്പെടുത്തിയിരുന്നില്ല. എന്നാല് ഈ രാജ്യങ്ങള്ക്ക് നേരത്തെ ചുങ്കം ഏര്പ്പെടുത്തുകയും ചെയ്തിരുന്നു.
ട്രംപിന്റെ നികുതി ചുമത്തല് ലോകത്തെ ആകമാനവും കാനഡയെയും ബാധിക്കുമെന്നാണ് കനേഡിയന് പ്രധാനമന്ത്രി പറയുന്നത്. അമേരിക്കയുടെ നികുതി അനീതിയാണെന്നും അനാവശ്യമാണെന്നും അദ്ദേഹം വാര്ത്താ സമ്മേളനത്തില് പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറുള്ളപ്പോള് വാഹനങ്ങള്ക്ക് നികുതി ഏര്പ്പെടുത്തുന്നത് ഭൂഷണമല്ലെന്നും കാര്നെ പറഞ്ഞു.
No comments
Post a Comment