തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് താൻ പറഞ്ഞതെന്നും ഗണേശ് വ്യക്തമാക്കി. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാല്‍ ചിലർ അത് വെെരാഗ്യബുദ്ധിയോടെ കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ചൻ നമ്ബ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കില്‍ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നെനെയെന്നും ഗണേശ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ഗണേശ് രംഗത്തെത്തിയത്. സുരേഷ് ഗോപി ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് താൻ തിരഞ്ഞെടുപ്പിന് മുമ്ബ് പറഞ്ഞതാണ്, ഇനി എല്ലാവരും അനുഭവിക്കുക എന്നുമാത്രമാണ് എനിക്ക് പറയാനുള്ളതെന്നാണ് ഗണേശ് കുമാർ പറഞ്ഞത്.
'സുരേഷ് ഗോപിയെക്കുറിച്ച് ഇനി ഞാൻ ഒന്നും പറയുന്നില്ല. അദ്ദേഹം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്ബേ ഞാൻ പറഞ്ഞപ്പോള്‍, സാരമില്ല എന്ന് വിചാരിച്ചവരൊക്കെ ഇപ്പോ അനുഭവിച്ചുകൊള്ളുക എന്നതേയുള്ളൂ. എന്റെ തിരഞ്ഞെടുപ്പ് പ്രസംഗം കേട്ട് എന്തിനാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇന്നലെയും അദ്ദേഹത്തിന് എന്താ കുഴപ്പമെന്ന് ഒരാള്‍ ചോദിച്ചു.
അതിന് മറുപടിയായി ഞാൻ പറഞ്ഞത്, സുരേഷ് ഗോപിക്കല്ല കുഴപ്പം ജയിപ്പിച്ച തൃശൂരുകാർക്കാണ്. വർഷങ്ങളായി എനിക്ക് അറിയാവുന്ന ഒരാളെക്കുറിച്ച് ഞാൻ പറഞ്ഞ അഭിപ്രായമാണ്. തൃശൂരുകാർക്ക് അദ്ദേഹത്തിനെക്കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. വർഷങ്ങള്‍ക്ക് മുമ്ബ് ഇദ്ദേഹം ഭരത്ചന്ദ്രനായി അഭിനയിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ കാറിന്റെ പുറകില്‍ എപ്പോഴും ഒരു എസ്പിയുടെ തൊപ്പിയുണ്ടാകും. ആരുടെയെങ്കിലും ഓർമ്മയില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിച്ചാല്‍ മതി. കുറേക്കാലം ആ തൊപ്പി അവിടെയുണ്ടായിരുന്നു'- ഗണേശ് കുമാർ പറഞ്ഞു.
No comments
Post a Comment